HOME
DETAILS
MAL
പോക്സോ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
backup
May 30 2017 | 06:05 AM
വൈത്തിരി: ചൈല്‍ഡ് ലൈന്‍, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊഴുതന പഞ്ചായത്തിലെ സാക്ഷരത പത്താം തരം പഠിതാക്കള്‍ക്കായി കുട്ടികള്‍ക്ക് എതിരായുള്ള ലൈംഗിക അതിക്രമ സംരക്ഷണ നിയമം, മയക്കുമരുന്ന് ഉപയോഗത്തിന്റെ അനന്തര ഫലങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്കരണ സെമിനാല്‍ സംഘടിപ്പിച്ചു. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സാക്ഷരത പ്രരക് ഫാത്തിമ ഉമ്മര്‍ അധ്യക്ഷയായി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് ലൈന്‍ ടീം മെമ്പര്‍ സതീഷ് കുമാര്‍ ക്ലാസെടുത്തു. വിനീത, പൂളക്കല്‍ മുസ്തഫ, നിഥിന്, ശ്യാമിലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."