ജി.എസ്.ടി ദേശീയതയെ ശക്തിപ്പെടുത്തും; വാര്‍ത്ത തെറ്റെന്ന് പ്രതിഭാ ശശി
കല്‍പ്പറ്റ: സി.പി.ഐ(എം) സംസ്ഥാന നേതൃത്വം ജി.എസ്.ടിക്കെതിരേ നിലപാട് സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകയും മാനന്തവാടി നഗരസഭാ വൈസ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണുമായ പ്രതിഭാ ശശി ജി.എസ്.ടിയെ അനുകൂലിച്ചു സംസാരിച്ചെന്ന് ആരോപണം. ജി.എസ്.ടിയില്‍ കാര്യമായ ഭേദഗതി വരുത്തണമെന്നാണ് സി.പി.എം നിലപാട് എന്നിരിക്കെയാണ് നഗരസഭാ ഉപാധ്യക്ഷന്റെ അനുകൂല പ്രസംഗം.
രാജ്യത്ത് ജി.എസ്.ടി നിയമം നടപ്പാക്കുന്നതോടെ ഒരു രാജ്യം ഒരു കമ്പോളം ഒരു നികുതി എന്ന അവസ്ഥ കൈവരുമെന്നും ഇത് ദേശീയതയെ ശക്തിപ്പെടുത്തുമെന്നുമാണ് പ്രതിഭാശശി പറഞ്ഞത്. വാണിജ്യ നികുതി വകുപ്പ് വ്യാപാര വാണിജ്യ സമൂഹത്തിന് ജി.എസ്.ടിയെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നിര്‍വഹിക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തെറ്റായ വാര്‍ത്തയാണ് പുറത്ത് വന്നതെന്നും പ്രതിഭാശശി സുപ്രഭാതത്തോട് പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നെന്നും ചെയര്‍മാന്റെ അഭാവത്തിലാണ് താന്‍ പരിപാടിയില്‍ അവസാന നിമിഷം പങ്കെടുക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു. വിഷയത്തെ കുറിച്ച് നന്നായി പഠിച്ച ശേഷമേ സംസാരിക്കാനാകൂവെന്നും എന്നാല്‍ വിഷയത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്ക പരിഹരിക്കപ്പെടേണ്ടതാണെന്നുമാണ് ഉദ്ഘാടന പ്രസംഗത്തില്‍ താന്‍ പറഞ്ഞത്. എന്നാല്‍ താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായതെന്നും വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും പ്രതിഭാശശി പറഞ്ഞു. ഇന്‍കം ടാക്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫിസറുടെ പേരിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."