ഡല്‍ഹി ഐ.ഐ.ടി കാംപസില്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
ഡല്‍ഹി: ഒരു കുടുംബത്തിലെ മൂന്നുപേരെ ഡല്‍ഹിയിലെ ഐ.ഐ.ടി കാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക വിവരം. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, ഗുല്‍ഷന്‍ ദാസിന്റെ അമ്മ കാംത എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവമറിഞ്ഞ ഉടനെ ഡല്‍ഹി പൊലിസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ലാബ് ടെക്നീഷ്യനായ ഗുല്‍ഷന്‍ ദാസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ ഫഌറ്റിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പുകളൊന്നും സമീപത്തുനിന്ന് കണ്ടെടുത്തിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയിച്ചിട്ടുണ്ട്. ഗുല്‍ഷനും സുനിതയും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹം ചെയ്തത്. ഹരിയാനയിലെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."