അന്റാര്‍ട്ടിക്കയ്ക്ക് അനുഗ്രഹമായി ആഗോള താപനം
അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്ക് ഉപദ്വീപിലെ വടക്കന്‍ ഭാഗത്തെ 400 മൈല്‍ വിസ്തീര്‍ണമുള്ള മണ്ണിന്റെ സാമ്പിളുകള്‍ക്ക് വളര്‍ച്ച വ്യതിയാനം സംഭവിച്ചതായി കണ്ടെത്തി. ഏകദേശം 150 വര്‍ഷം കൊണ്ടാണ് ഇത് സംഭവിച്ചത്. ഇവിടെ വളരെ വേഗം വികസിച്ചുക്കൊണ്ടിരിക്കുന്ന പൂപ്പലുകള്‍ രൂപാന്തരപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി. ഭൂമിയിലെ തണുപ്പേറിയതും വിദൂരവുമായ ഭാഗങ്ങളിലെ കലാവസ്ഥാ മാറ്റങ്ങളുടെ ശക്തമായ തെളിവാണ് അന്റാര്‍ട്ടിക്കയിലെ ഈ പ്രതിഭാസം.
ഇന്നത്തെ അന്റാര്‍ട്ടികയില്‍ ഒരു ശതമാനത്തിനു താഴെ മാത്രമേ ജീവനുള്ളൂ. എന്നാല്‍, ഉപദ്വീപിന്റെ ചില ഭാഗങ്ങളില്‍ വേനല്‍ക്കാലത്ത് തണുത്തുറഞ്ഞ നിലങ്ങളില്‍ പൂപ്പലുകള്‍ വളരുന്നു.
വേനല്‍ക്കാലത്ത് ചൂടു കൂടുതലുള്ള ഒരു പ്രദേശമായിരുന്നു ഇവിടം. വര്‍ഷത്തില്‍ കൂടുതല്‍ ദിവസങ്ങളില്‍ താപനില തണുത്തുറയുന്നതാണ് പൂപ്പലുകളുടെ വളര്‍ച്ചയിലെ ഈ വര്‍ധനവിന് കാരണം. ഏകദേശം അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉപരിതലത്തിലുണ്ടാകുന്ന പൂപ്പലുകള്‍ വേനല്‍ക്കാലത്ത് നേര്‍ത്ത പാളികളായി രൂപാന്തരപ്പെടുന്നു. ഇതുമൂലം താഴെ നിലങ്ങളിലേക്കിറങ്ങുന്ന പഴയ പൂപ്പലുകള്‍ അവിടുത്തെ താപനിലയാല്‍ സംരക്ഷിക്കപ്പെടുന്നു. നിലവിലുള്ള ഈ മാറ്റം ആരംഭഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. വരും കാലഘട്ടങ്ങിളില്‍ ഇതിലൂടെ അന്റാര്‍ട്ടിക്കയുടെ മുഖഛായ തന്നെ മാറ്റപ്പെടുമെന്നും കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."