HOME
DETAILS
MAL
കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനമെന്ന് ജെയ്റ്റ്ലി
backup
October 07 2018 | 18:10 PM
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ നിലപാട് സ്വീകരിക്കുന്നതാണ് പുരോഗമനപരമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ എല്ലാ മതങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കണം.
എന്നാല്‍ സംഭവിക്കുന്നത് അങ്ങനെയല്ല. ആചാരങ്ങളെ തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി മേനകാ ഗാന്ധി അടക്കമുള്ളവര്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. വിധിക്കെതിരേ കേരളത്തില്‍ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."