ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കും: ദേവസ്വം കമ്മിഷണര്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു. പമ്പയിലും നിലയ്ക്കലിലും ഇപ്പോഴുള്ള ശൗചാലയങ്ങളില്‍ ഒരുവിഭാഗം സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവയ്ക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശൗചാലയങ്ങള്‍ക്ക് പിങ്ക് നിറം നല്‍കും. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പമ്പയിലും സന്നിധാനത്തും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പമ്പയില്‍ സ്ത്രീകള്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പതിനെട്ടാംപടിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലിസുമായി ആലോചിച്ച് തീരുമാനിക്കും. സംസ്ഥാന പൊലിസ് മേധാവിയുമായി തിങ്കളാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പൊലിസിനാണ്. ഡി.ജി.പിയുമായി നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം അക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ദേവസ്വം ബോര്‍ഡിന് മാത്രം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."