HOME
DETAILS

സഊദിയില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവത്കരിക്കുമെന്ന് മന്ത്രി

  
backup
July 27 2019 | 09:07 AM

more-field-to-come-under-arabaisation

 

ജിദ്ദ: സഊദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന നല്‍കി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ റാജ്ഹിയുടെ പ്രഖ്യാപനം. രാജ്യത്തെ ഉന്നത തസ്തികകളിലും സ്‌പെഷ്യലിസ്റ്റ് തസ്തികകളിലും സ്വദേശികളെ നിയമിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സഊദി യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശിവത്കരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു തരത്തിലുമുള്ള നിയമലംഘനങ്ങള്‍ അംഗീകരിക്കില്ലെന്ന് അഹ്മദ് അല്‍ റാജ്ഹി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസവും കഴിവും ശേഷിയുമുള്ളവരാണ് സഊദിയിലെ യുവതീ യുവാക്കള്‍. അവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി ഉന്നത തസ്തികകളും സ്‌പെഷ്യലിസ്റ്റ് തസ്തികകളും സ്വദേശികള്‍ക്ക് പ്രാപ്യമാക്കാനാണ് ശ്രമം. ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തൊഴില്‍ നിയമ ലംഘനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചുമത്തുന്ന പിഴ ഒഴിവാക്കുന്നതിന് പകരമായി ഇനി കൂടുതല്‍ സ്വദേശികളെ ജോലിക്കു വെച്ചാല്‍ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമ ലംഘനത്തിന് ചുമത്തപ്പെടുന്ന പിഴസംഖ്യ കുറച്ചും പിഴ എഴുതിത്തള്ളിയും സ്വദേശിവല്‍ക്കരണ തോത് ഉയര്‍ത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പ്രയോജനപ്പെടുത്തുന്നതിനു നിയമ ലംഘനത്തിന് പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളുമായി തൊഴില്‍ മന്ത്രാലയം ഒരു വര്‍ഷം കാലാവധിയുള്ള കരാര്‍ ഒപ്പുവെക്കും. നിയമലംഘനത്തിനുള്ള പിഴകള്‍ എഴുതിത്തള്ളുന്നതിനു പകരം സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ ജോലിക്കുവെച്ചു നിശ്ചിത അനുപാതത്തിലേക്ക് സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കേണ്ടിവരും. സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിന് സ്ഥാപനങ്ങള്‍ക്കു ബദല്‍ സംവിധാനും ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.


അതേസമയം സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖത് പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ച് പച്ചയും അതിനു മുകളിലുള്ള വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ പുതിയ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയൂ. കൂടാതെ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ നിയമം കര്‍ശനമായും പാലിച്ചിരിക്കണം. നിയമ ലംഘനങ്ങള്‍ക്കു പിഴ ചുമത്തിയതില്‍ സ്ഥാപനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പിഴ ചുമത്തിയതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുത്താനാകില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  15 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  15 days ago