അന്‍പത്തിയഞ്ചാം വയസില്‍ ആറു കിലോമീറ്റര്‍ കായല്‍ നീന്തി കേണല്‍ സന്തോഷ്
മട്ടാഞ്ചേരി: കുമ്പളങ്ങി സ്വദേശി റിട്ട. കേണല്‍ കാരാട്ട് പറമ്പില്‍ കെ.എം സന്തോഷ് തന്റെ അന്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചത് യുവ സമൂഹത്തിന് ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട്. ആറു കിലോമീറ്റര്‍ നീളം വരുന്ന പെരുമ്പടപ്പ് മുതല്‍ എഴുപുന്നവരെയുള്ള കായല്‍ നീന്തി കടന്നാണ് കേണല്‍ സന്തോഷ് ജന്മദിനം ആഘോഷിച്ചത്.
രാവിലെ ആറ് മണിയോടെയാണ് പെരുമ്പടുപ്പ് പാലത്തിനു താഴെ നിന്നും നീന്തി തുടങ്ങിയത്. ഒമ്പത് മണിയോടെ എഴുപുന്ന പാലത്തിനു സമീപം നീന്തിയെത്തി.
തളര്‍ച്ചയുടെ ചെറിയൊരു ലാഞ്ചന പോലുമില്ലാതെ തുടര്‍ച്ചയായ മൂന്നു മണിക്കൂര്‍ നീന്തി കരക്കെത്തിയ കേണലിനെ സ്വീകരിക്കാന്‍ മുന്‍ കേന്ദ്ര മന്ത്രിയും, പാര്‍ലമെന്റംഗവുമായ കെ.വി.തോമസ് അടക്കം നൂറുകണക്കിനാളുകള്‍ എഴുപുന്ന കരയില്‍ കാത്തുനില്‍ക്കുയായിരുന്നു.കെ.വി.തോമസ് എം.പി കേണലിന് ബൊക്ക കൊടുത്തു സ്വീകരിച്ചു.
പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളത്തിലെ രാജ്യ സേവനത്തിനു ശേഷം ജന്‍മനാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന കേണല്‍ സന്തോഷ് പുതുതലമുറയിലെ യുവാക്കളുടെ അലസതയാര്‍ന്ന പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കണമെന്ന ചിന്തയിലാണ്.
പട്ടാളത്തില്‍ നീന്തല്‍ താരം കൂടിയായിരുന്ന കേണല്‍ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. കേണല്‍ കായലില്‍ നീന്തല്‍ തുടങ്ങിയപ്പോള്‍ ഭാര്യ ഡോ. ജിജിയും വിദ്യാര്‍ഥികളായ റിത്വിക്കും കാര്‍ത്തിക്കും വഞ്ചിയില്‍ പിന്‍തുടര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."