HOME
DETAILS
MAL
അപകട കുരുക്കൊരുക്കി റോഡിലെ കുഴികള്‍
backup
July 31 2016 | 21:07 PM
അങ്കമാലി: ടൗണിലെ സിഗ്നലിന് സമീപമുള്ള റോഡിലെ കുഴികള്‍ വന്‍ അപകടങ്ങള്‍ക്കും ഗതാഗത കുരിക്കിനും കാരണമാകുന്നു. എം സി റോഡും ദേശീയപാതയും ഒന്നിക്കുന്ന സിഗ്നല്‍ പരിസരമാണ് റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
മോശം റോഡായതിനാല്‍ പകല്‍ സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. രാത്രി കാലങ്ങളില്‍ കുഴികാണാതെ വാഹനങ്ങള്‍ കുഴിയില്‍ വീണ് നിയന്ത്രണം വിടുകയും ഇരു ചക്രവാഹനങ്ങള്‍ മറിയുകയും പതിവാണ്. എത്രയും വേഗത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി അങ്കമാലി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സുമേഷ്.ആര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."