രണ്ടാം യു.എസ് - കൊറിയ ഉച്ചകോടി: കിം അംഗീകരിച്ചുവെന്ന് ദ.കൊറിയ
സിയൂള്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടിക്ക് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അംഗീകാരം നല്‍കിയെന്ന് ദക്ഷണികൊറിയ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും കിമ്മും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയതെന്ന് ദ.കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങ്ങില്‍ എത്തിയ മൈക് പോംപിയോ കിമ്മുമായി രണ്ട് മണിക്കൂര്‍ സംഭാഷണം നടത്തി. രണ്ടാം ഉച്ചകോടി ഉടന്‍ നടത്താന്‍ കിം അംഗീകരിച്ചെന്ന് മൈക് പോംപിയോ അറിയിച്ചുവെന്ന് ദ.കൊറിയയുടെ പ്രസിഡന്റിന്റെ ഓഫിസ് പറഞ്ഞു.
ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച നടത്തിയത്. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും നല്ല ദിവസമായിരുന്നുവെന്നും കിം പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കിടയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പുരോഗതിയുണ്ടെന്നും കൂടിക്കാഴ്ച നടത്തിയതിന് നന്ദിയുണ്ടെന്നും പോംപിയോ ട്വിറ്ററിലൂടെ പറഞ്ഞു. നാലാം തവണയാണ് പോംപിയോ ഉ.കൊറിയ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."