HOME
DETAILS

പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരണം ലക്ഷ്യം: എം.എല്‍.എ

  
backup
May 30 2017 | 08:05 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b0

 

 

മൂര്‍ക്കനാട് കുടിവെള്ള പദ്ധതി അടുത്ത വര്‍ഷം മാര്‍ച്ച് 31 ഓടെ പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയാക്കി ഗുണഫലം ജനങ്ങളില്‍ എത്തിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് 'സുപ്രഭാതം' പ്രസിദ്ധീകരിക്കുന്ന അന്വേഷണ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ജില്ലയിലെ മികച്ച നേട്ടങ്ങളിലൊന്നാണ് മൂര്‍ക്കനാട് പദ്ധതി കമ്മിഷന്‍ ചെയ്യാനായതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ നീട്ടുന്ന പ്രവൃത്തികള്‍ക്കായുള്ള രണ്ടു കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി താമസിയാതെ ലഭിച്ചേക്കുമെന്നും എം.എല്‍.എ അറിയിച്ചു. കൂട്ടിലങ്ങാടി -25 ലക്ഷം, പുഴക്കാട്ടിരി- 35 ലക്ഷം, കുറുവ -75 ലക്ഷം പുഴക്കാട്ടിരി , പലകപ്പറമ്പ് 15 ലക്ഷം, മൂര്‍ക്കനാട് 50 ലക്ഷം എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ പൈപ്പിടല്‍ നീട്ടല്‍ പ്രവൃത്തിക്കായുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്. നിരവധി പ്രതിസന്ധികളെ വകഞ്ഞു മാറ്റിയാണ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തി പൂര്‍ത്തിയാക്കുകയും മൂര്‍ക്കനാട് നിലാപറമ്പില്‍ 65 കോടിയുടെ നിര്‍ദ്ദിഷ്ട റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകുകയും ചെയ്യുന്നതോടെ പദ്ധതിയെ പൂര്‍ണ്ണാര്‍ഥത്തില്‍ ഫലപ്രാപ്തിയിലെത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഹൗസ് കണക്ഷനുകള്‍ നടന്നുവരുന്നുവെന്ന് എ.ഇ

മൂര്‍ക്കനാട് പദ്ധതിക്കായി പഞ്ചായത്തുകള്‍ തോറും മേളകളൊരുക്കി 14000 ത്തോളം അപേക്ഷകള്‍ വാങ്ങിയെങ്കിലും മൂര്‍ക്കനാട് പഞ്ചായത്തിലുള്ളവര്‍ക്കു മാത്രമാണ് ഹൗസ് കണക്ഷന്‍ നല്‍കിയത്. മറ്റു പഞ്ചായത്തുകളില്‍ ഹൗസ് കണക്ഷനു വേണ്ടിയുള്ള മുറവിളി ഇപ്പോഴും തുടരുകയാണ്. അതേ സമയം പദ്ധതിയില്‍ ഉള്‍പ്പെട്ട ഹൗസ് കണക്ഷന്‍ ലഭിക്കുന്നതിനു നിലവില്‍ സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട എ.ഇ അറിയിച്ചു. ഹൗസ് കണക്ഷനുവേണ്ടി അപേക്ഷ നല്‍കിയവരെല്ലാം താല്‍പര്യമുള്ളവരല്ലെന്നും എ.ഇ പറയുന്നത്.
ഒരാഴ്ച മുമ്പ് നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മൂര്‍ക്കനാട് പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ പരമാവധി നല്‍കണമെന്ന നിര്‍ദ്ദേശം അതോറിറ്റി നേതൃത്വത്തിനു നല്‍കിയിരുന്നു. ആവശ്യത്തിനു ജീവനക്കാരെ നിശ്ചയിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്ഷന്‍ നല്‍കുന്നതിനു വേണ്ടി മാത്രമായി പ്രോജക്ട്് ഓഫിസ് സ്റ്റാഫുകളില്‍ ഒരാളെ മങ്കടയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago