മുംബൈയില്‍ കനത്തമഴയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസിലെ മുഴുവന്‍ യാത്രികരെയും രക്ഷപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടയ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി. വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
മുംബൈ കോലാപൂര്‍ മഹാലക്ഷ്മി എക്സ്പ്രസാണ് ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയത്. ട്രെയിനില്‍ 700ഓളം യാത്രക്കാരുണ്ടായിരുന്നു. ബോഗികളില്‍ വെളളം കയറുന്ന സ്ഥിതി വന്നപ്പോഴാണ് ലോക്കോപൈലറ്റ് ട്രെയിന്‍ പിടിച്ചിട്ടത്.
വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു.
കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
https://twitter.com/i/status/1154973555857272835Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."