ലോക പഞ്ചഗുസ്തി മത്സരത്തിന് യോഗ്യത നേടി എടപ്പാള്‍ സ്വദേശികള്‍
എടപ്പാള്‍: ലോക പഞ്ച ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി എടപ്പാള്‍ സ്വദേശികള്‍. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ വിജയിച്ചാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശികളായ മുഹമ്മദ് റഹീസും ശരത്തുമാണ് ഡിസംബറില്‍ ഹംഗറിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്.
ഡല്‍ഹിയിലെ മത്സരത്തില്‍ 80 കിലോ വിഭാഗത്തില്‍ ശരത്തും, 90 കിലോ വിഭാഗത്തില്‍ റഹീസും വെള്ളി മെഡല്‍ നേടിയതോടെയാണ് അന്താരാഷ്ട്ര മത്സരത്തിനുള്ള യോഗ്യരായത്. മുഹമ്മദ് റഹീസ് വളയംകുളം അസ്സബാഹ് കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. സീനീയര്‍ വിഭാഗത്തിലാണ് റഹീസ് മത്സരിക്കാനുള്ള യോഗ്യത നേടിയത്. ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ശരത്ത് കഴിഞ്ഞ വര്‍ഷമാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. രണ്ട് പേരും എടപ്പാള്‍ ലൈഫ് ലൈന്‍ ഫിറ്റ്നസിലാണ് പരിശീലനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."