HOME
DETAILS

കരിപ്പൂര്‍ വിമാനത്താവള സ്വകാര്യവല്‍ക്കരണം: ആസ്തി വിവരങ്ങള്‍ പരിശോധിക്കുന്നു

  
backup
July 27 2019 | 19:07 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-54

 


സ്വന്തം ലേഖകന്‍


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതിനിടെ ആസ്തിവിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം. കേന്ദ്രവ്യോമയാന മന്ത്രാലയമാണ് നിലവിലെ ആസ്തി, ശേഷി, വരുമാനം, സര്‍വിസുകളുടെയും യാത്രക്കാരുടെയും എണ്ണം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് തേടിയത്. ഇവ വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റി കൈമാറും. കരിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതിന് അന്തിമ തീരുമാനം ആയിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളത്തിന് പിറകെയാണ് കരിപ്പൂരും സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രത്തിന്റെ ശ്രമം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ സര്‍ക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ ജീവനക്കാരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും കടുത്ത പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വിമാനത്താവളം സ്വകാര്യമേഖലയിലാകുന്നതോടെ നിലവിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, എമിഗ്രേഷന്‍, കേന്ദ്രസുരക്ഷാ സേന തുടങ്ങിയവ ഒഴികെ മുഴുവന്‍ മേഖലയിലും സ്വകാര്യവല്‍ക്കരണമുണ്ടാകും. നിലവിലെ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയോ പുതിയ കമ്പനിയുടെ കീഴില്‍ തൊഴിലെടുക്കേണ്ടിവരികയോ ചെയ്യും.
അതേസമയം, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, കൊച്ചി വിമാനത്താവങ്ങളോട് പിടിച്ചു നില്‍ക്കാന്‍ സ്വകാര്യവല്‍ക്കരണം ആശ്വാസമാവുമെന്ന വിലയിരുത്തലുമായും സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  11 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago