നിള പുനര്‍ജ്ജനി പദ്ധതിക്ക് തുടക്കം
എടപ്പാള്‍: ഭാരതപ്പുഴയെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാഭരണകൂടം തയാറാക്കിയ നിള പുനര്‍ജ്ജനിപദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നിളയിലെ മണല്‍പ്പരപ്പിലൂടെ 'പുഴ പഠനയാത്ര' സംഘടിപ്പിച്ചു. ശുചിത്വമിഷനുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
നിളയോരം പാര്‍ക്കില്‍ ഒത്തുകൂടിയശേഷമായിരുന്നു കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തിലുള്ള പഠനയാത്ര. 'നിള പുനര്‍ജ്ജനി' എന്ന പേരിലാണ് റവന്യൂവകുപ്പ് ഇപ്പോള്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പുഴയോരങ്ങളുടെ സംരക്ഷണം, പുല്‍ക്കാടുകള്‍ നീക്കല്‍, മണല്‍വാരല്‍ തടയല്‍, പുഴയോരത്തെ ഹരിതാഭമാക്കല്‍ തുടങ്ങിയവയാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാരില്‍ നിന്നുള്ള വിവിധ ഫണ്ടുകളാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
തീരമിടിച്ചില്‍ തടയുന്നതിനായി പുഴയോരത്ത് കുടുംബശ്രീ യൂനിറ്റുകളുടെ സഹകരണത്തോടെ മുളകുകൃഷി ആരംഭിക്കും. ഇതിനായി ബാംബു മിഷന്റെ നേതൃത്വത്തില്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം (പ്രോജക്ട് ക്ലിനിക്) ചേരും. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പുഴയുടെ മഴമേഖലകളില്‍ കൂടുതല്‍ ജലസംഭരണം സാധ്യമാക്കുന്നതിനെക്കുറിച്ചാണ് യോഗം ചര്‍ച്ചചെയ്യുക. 'മൊഞ്ചുള്ള മലപ്പുറം' എന്നപേരില്‍ ജില്ലയില്‍ നടപ്പാക്കുന്ന വികസനോ•ുഖ പദ്ധതികളില്‍ പുഴസംരക്ഷണംകൂടി ഉള്‍പ്പെടുത്തുമെന്ന് കലക്ടര്‍ അമിത് മീണ പറഞ്ഞു. പുഴപഠനയാത്രയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതപ്പുഴയ്ക്കുപുറമേ കടലുണ്ടി, തിരൂര്‍, ചാലിയാര്‍ പുഴകളുടെ സംരക്ഷണത്തിനും പദ്ധതികള്‍ തയാറാക്കും.യോഗത്തില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കലക്ടര്‍ അമിത് മീണ, ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍, തിരൂര്‍ ആര്‍.ടി.ഒ. ടി.വി. സുഭാഷ്, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, തവനൂര്‍ കാര്‍ഷിക എന്‍ജി. കോളജ് മണ്ണ് ഗവേഷണവിഭാഗം മേധാവി വി.എം. അബ്ദുല്‍ഹക്കീം, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിമേനോന്‍, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, എം. മാണിക്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."