മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നുവെന്ന് ജി.സുധാകരന്‍
നെടുങ്കണ്ടം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍.ഡി.എഫ് തയാറായിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായിരുന്നു അത്. എല്‍.ഡി.എഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയില്‍ എത്താനാകുമായിരുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.
നെടുങ്കണ്ടത്തിനു സമീപം കല്ലാര്‍ പാലം ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
2012 ല്‍ ഞാന്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. അന്ന് മാണി എല്‍.ഡി.എഫിലെത്തിയിരുന്നെങ്കില്‍ ഈ ദു:ഖങ്ങളൊന്നുമുണ്ടാകുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ സംഘടിത നീക്കം നടത്തുകയാണ്. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കത്തുകള്‍ക്ക് പോലും മറുപടി കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കെ.എം മാണി എല്‍.ഡി.എഫിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ടെലിഫോണില്‍ സംസാരിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ ഉയര്‍ന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ അക്കാര്യം ചിന്തിച്ചു കൂടിയില്ലെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."