HOME
DETAILS
MAL
യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി പിടിയില്‍
backup
July 31 2016 | 21:07 PM
മണ്ണഞ്ചേരി : മദ്യശാലയ്ക്ക് മുന്നില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലിസ് പിടികൂടി.
കോട്ടയം കുമരകത്ത് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ രാജപ്പന്റെ മകന്‍ അനിയന്‍(39) ആണ് ശനിയാഴ്ച രാത്രി ഏഴിനു കുത്തേറ്റ് മരിച്ചത്.
കൊല നടത്തിയ മണ്ണഞ്ചേരി പഞ്ചായത്തില്‍ 14 -ാം വാര്‍ഡില്‍ സജിയുടെ മകന്‍ സനല്‍(ഷാനി അലിയാസ് -28) നെ ഇന്നലെ പുലര്‍ച്ചേ 2 മണിക്ക് മണ്ണഞ്ചേരി പൊലിസ് സാഹസികമായി പിടികൂടി.
കലവൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."