HOME
DETAILS
MAL
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല: വി.എസ് ശിവകുമാര്‍
backup
July 27 2019 | 20:07 PM
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൊതുവിദ്യാഭ്യാസ ഏകീകരണം ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കുമെന്നും വി.എസ് ശിവകുമാര്‍ എം.എല്‍.എ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പരീക്ഷാ സംവിധാനം കുത്തഴിഞ്ഞ രീതിയിലേക്ക് മാറിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാന്‍ അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും ബലിയാടാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."