അറവു നിയന്ത്രണം; കേന്ദ്ര നിയമം അംഗീകരിക്കില്ലെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കേന്ദ്രത്തില്‍ നിന്നു വരുന്ന എല്ലാ വിജ്ഞാപനങ്ങളും അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നുകാലി കശാപ്പ് നിയന്ത്രണ നിയമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''സംസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്നു വരുന്ന എല്ലാ വിജ്ഞാപനങ്ങളും അംഗീകരിക്കേണ്ട ആവശ്യമില്ല''- സിദ്ധരാമയ്യ പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും വികാരങ്ങള്‍ പരിഗണിച്ച് കേന്ദ്രത്തിന് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കന്നുകാലികളെ കശാപ്പുശാലകള്‍ക്കു വില്‍ക്കുന്നത് നിരോധിക്കുന്നതുള്‍പ്പെടെ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ചയാണ് വിവാദ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉടന്‍ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."