സഹചാരി ഫണ്ട് ശേഖരണത്തിന് മഹല്ലുതലങ്ങളില്‍ ഒരുക്കം
കോഴിക്കോട്: ആതുര സേവന രംഗത്ത് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംരംഭമായ സഹചാരി റലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണത്തിന് മഹല്ല്തലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി നിര്‍ധനരായ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി മാറിയ സഹചാരിക്ക് റമദാനിലെ ആദ്യ വെള്ളിയാഴ്ചയാണ് കേരളത്തിലെ പള്ളികളില്‍ വച്ച് ഫണ്ട് ശേഖരണം നടത്താറുള്ളത്. ഇതിലൂടെ കിട്ടുന്ന മുഴുവന്‍ തുകയും ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴേക്ക് അര്‍ഹതപ്പെട്ട രോഗികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന വിധത്തിലാണ് സഹചാരിയുടെ പ്രവര്‍ത്തനം. റോഡപകടങ്ങളില്‍ പരുക്ക് പറ്റുന്നവര്‍ക്ക് അടിയന്തര സഹായം, കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് ചികിത്സാ സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് മാസാന്ത സഹായം, ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം തുടങ്ങിയവയാണ് സഹചാരിക്ക് കീഴിലുള്ള ആതുര സേവനങ്ങള്‍.
കേരളത്തിലെ എല്ലാ പള്ളികളിലും ജൂണ്‍ രണ്ടിന് മഹല്ല് ഭാരവാഹികളുടെയും ഖാസി, ഖത്വീബുമാരുടെയും നേതൃത്വത്തില്‍ ഉദ്ബോധനം നടത്തിയാണ് ഫണ്ട് ശേഖരണം നടത്തുക. ശാഖാ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലഘുലേഖ വിതരണം നടത്തും. സഹചാരി ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ജൂണ്‍ രണ്ടിന് നടക്കുന്ന ഫണ്ട് ശേഖരണത്തിന് ശേഷം ജൂണ്‍ മൂന്നിന് ജില്ലാ കേന്ദ്രങ്ങളിലും ജൂണ്‍ നാലിന് സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട് ഇസ്്ലാമിക് സെന്ററിലും ഫണ്ട് സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."