ഉണ്ണിയപ്പം കത്തിച്ചതില്‍ പ്രതിഷേധം ശക്തം
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വിതരണം മുടങ്ങിയിട്ട് ഏഴ് ദിവസമായിട്ടും ചര്‍ച്ചക്ക് തയ്യാറാകുകയോ പ്രശ്‌നത്തില്‍ ഇടപെടുകയൊ ചെയ്യാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമാവുന്നു. ഇന്നലെ ഗണപതിക്ക് മുന്നില്‍ നേദിച്ച ഉണ്ണിയപ്പം ക്ഷേത്രത്തിന് മുന്നില്‍ കൂട്ടിയിട്ട് കത്തിച്ചത് കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഒരു കവര്‍ ഉണ്ണിയപ്പത്തിന്റെ വില 20 രൂപയില്‍ നിന്ന് 35 രൂപയാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറാകാത്തതിനെ തുടര്‍ന്നാണ് ക്ഷേത്ര ഉപദേശകസമിതിയും കേരളാക്ഷേത്രസംരക്ഷണ സമിതിയും ഉണ്ണിയപ്പ രസീത് കൗണ്ടര്‍ ഉപരോധിച്ചത്.
വെള്ളിയാഴ്ച തുടങ്ങി ഉപരോധം തുടര്‍ന്നതോടെ ദൂര സ്ഥലങ്ങളില്‍ നിന്നും ഉണ്ണിയപ്പം വാങ്ങാനായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ നിരാശയോടെയാണ് മടങ്ങുന്നത്.
ഇടനിലക്കാരായി നില്‍ക്കുന്ന ബോര്‍ഡ് 15 രൂപ ഒരു കവര്‍ ഉണ്ണിയപ്പത്തിന്റെ പുറത്ത് ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."