HOME
DETAILS

ഒഴുക്കിവിട്ടത് മൂന്ന് കോടിയുടെ വൈദ്യുതിക്കുള്ള വെള്ളം

  
backup
October 07 2018 | 19:10 PM

%e0%b4%92%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8b


തൊടുപുഴ: പ്രളയഭീതിയില്‍ ഇടുക്കി അണക്കെട്ടില്‍നിന്നും ഒഴുക്കിക്കളഞ്ഞത് മൂന്നുകോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം. ശനിയാഴ്ച 11ന് ഉയര്‍ത്തിയ ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലെ ഷട്ടര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നാണ് താഴ്ത്തിയത്. 28 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് 508 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്. 7.47 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉല്‍പ്പാദിപ്പിക്കാം. ശരാശരി വിലയായ നാലു രൂപ വച്ച് കണക്കാക്കിയാല്‍ തന്നെ 2.99 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ട്. കേരളം രണ്ടാഴ്ച മുന്‍പ് പുറത്തുനിന്നും വൈദ്യുതി വാങ്ങിയ വിലയായ ഒന്‍പത് രൂപ വച്ച് കണക്കുകൂട്ടിയാല്‍ 6.72 കോടിയുടെ വെള്ളമാണ് നഷ്ടപ്പെട്ടത്. 2387 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 82 ശതമാനമാണിത്.
പ്രളയമുണ്ടായത് അണക്കെട്ടുകള്‍ തുറന്നത് മൂലമല്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കാലാവസ്ഥ മുന്നറിയിപ്പിന്റെ പേരില്‍ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ഇന്നലെ വൈകിട്ടാണ് ഇടുക്കിയുടെ ഷട്ടര്‍ താഴ്ത്തിയത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഒരുതുള്ളി മഴ പെയ്തില്ല. ഡാമുകള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ തുറക്കുന്നത് മഴയില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ആദ്യമാണ്.
അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വന്നത് പ്രളയശേഷം ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ വീഴ്ച മൂലമാണ്. ഓരോ അണക്കെട്ടുകളിലും എത്രജലം വരെ സംഭരിക്കാമെന്ന് വൈദ്യുതി ബോര്‍ഡുമായി ധാരണയുണ്ടാക്കിയിരുന്നുവെങ്കില്‍ ഇടുക്കി പോലെയുള്ള കരുതല്‍ സംഭരണി തുറന്ന് വെള്ളം ഒഴുക്കിക്കളയേണ്ടി വരുമായിരുന്നില്ല. ഇതുസംബന്ധിച്ച് ധാരണയില്ലാതിരുന്നതിനാലാണ് കഴിഞ്ഞ രണ്ടാഴ്ച ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദനം കുറച്ച് നിര്‍ത്തിയത്.
കഴിഞ്ഞ രണ്ടുദിവസമായി ശരാശരി 14 ദശലക്ഷം യൂനിറ്റ് ഉല്‍പ്പാദനമുണ്ട്. മഹാപ്രളയം നേരിടുന്നതില്‍ സര്‍ക്കാരിന് വന്ന വീഴ്ചകളുടെ പ്രായശ്ചിത്തമായാണ് ഇപ്പോഴത്തെ നടപടിയെ വിലയിരുത്തുന്നത്. പക്ഷെ അതിന് നല്‍കേണ്ടിവരുന്നത് കനത്ത വിലയാണ്. കെ.എസ്.ഇ.ബി അധികൃതരുടെ വാക്ക് വിശ്വസിച്ചതിനാലാണ് കഴിഞ്ഞ തവണ ഏറെ പഴി കേള്‍ക്കേണ്ടി വന്നതെന്നാണ് സര്‍ക്കാര്‍ പക്ഷം. അതിനാല്‍ ഇക്കുറി മുഖ്യമന്ത്രി നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ഇപ്പോള്‍ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നാണ് കെ.എസ്.ഇ.ബി നിലപാട്. വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ നിലവില്‍ 80 ശതമാനം വെള്ളമുണ്ട്. ഇത്രയും വെള്ളം കൊണ്ട് 3310.51 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  11 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  11 days ago
No Image

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  11 days ago
No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  11 days ago
No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago