HOME
DETAILS
MAL
തീരദേശ പാതയില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു
backup
July 31 2016 | 21:07 PM
തുറവൂര്‍: തീരദേശ റോഡില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥപിച്ചു. യുവജ്യോതി കെ.സി.വൈ.എം പള്ളിത്തോട്ട് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ചെല്ലാനം മുതല്‍ അന്ധകാരനഴി വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. നിരവധി അപകടങ്ങളാണ് ഈ റോഡില്‍ ദിവസവും ഉണ്ടാകുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പത്ത് പേരാണ് ഈ റോഡില്‍ അപകടത്തില്‍പ്പെട്ടു മരിച്ചത്. അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഫാ. ആന്റിണി കട്ടിക്കാട് നിര്‍വഹിച്ചു. ഫാ. വിപിന്‍, ജോണ്‍ ജൂനിയര്‍, അമല്‍ജോസ്, ഹെര്‍ബിന്‍, സ്റ്റിയോ, എ ബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."