ജില്ലയില്‍ ഡെങ്കിപ്പനിക്ക് ചെറിയ ശമനമെന്ന്
തിരുവനന്തപുരം: കഴിഞ്ഞാഴ്ചയില്‍ ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ടിങ്ങ് കുറഞ്ഞു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ കുറവുള്ളതായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി അറിയിച്ചു. നഗരസഭ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പി.ആര്.ഒ, ജെ.പി.എച്ച്.എന്‍, സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാര്‍ കോര്പ്പറേഷന് ജെ.എച്ച്.ഐമാര്‍ എന്നിവര്‍ നടത്തി വരുന്ന മിഷന് അനന്തപുരി ദൗത്യത്തിലൂടെ ഉറവിട നശീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നു.
നഗരസഭയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നഗരസഭയില്‍ ഡെങ്കിപ്പനി കുറയാന്‍ കാരണമായത്. നഗരത്തിന്റെ പ്രധാന പ്രദേശങ്ങള്‍ ഉള്‍പ്പെടെ എയര്‍ഫോഴ്സ് സ്റ്റേഷനകത്തും മറ്റു പ്രധാന കേന്ദ്രങ്ങളുലുമുള്ള ഉറവിട നശീകരണത്തിനു പുറമെ ഓരോ വീടുകളും ഓഫീസുകളും സന്ദര്‍ശിച്ചു അവബോധ ക്ലാസുകളും ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നു. കഴിഞ്ഞ ശനിയാഴ്ച നഗരസഭയിലെ 17 പനിബാധിതരില്‍ 7 പേര്‍ക്കും വെള്ളിയാഴ്ച 7 പേരില്‍ 2 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ജില്ലയിലെ 378 പനിബാധിതരില്‍ 65 പേര്‍ക്കു മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."