ഫിലിപ്പൈന്‍സില്‍ ഭൂചലനം: ഒമ്പത് മരണം; വന്‍ നാശനഷ്ടം
മനില: ഫിലിപ്പൈന്‍സില്‍ ഇന്നലെയുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ ഒമ്പത് പേര് മരിച്ചു. 60ലേറെ പേര്‍ക്കു പരുക്കേറ്റു. ഉത്തര ഫിലിപ്പൈന്‍സില്‍ ലുസോന്‍ സ്ട്രൈറ്റ് ദ്വീപിലാണ് ചലനമുണ്ടായത്.
ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ ചലനംമൂലം വന്‍നാശനഷ്ടമാണുണ്ടായത്. പ്രാദേശികസമയം പുലര്‍ച്ചെയാണ് ചലനമുണ്ടായത്. ഉറക്കത്തിനിടെ ചലനം അനുഭവപ്പെട്ടതോടെ ജനങ്ങള്‍ നിലവിളിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ബറ്റെയ്ന്‍സ് ദ്വീപുകളാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനം 5.4ഉം രണ്ടാമത്തെ ചലനം 5.9 ഉം തീവ്രത രേഖപ്പെടുത്തി. ആദ്യ ചലനത്തില്‍ അഞ്ചും മിനിറ്റുകള്ക്കകമുണ്ടായ രണ്ടാം ചലനത്തില്‍ നാലും പേര് മരിച്ചു. ദുരന്തമുണ്ടായ പ്രദേശത്തേക്ക് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ഫിലിപ്പിന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സൈനിക ഹെലികോപ്റ്ററുകളും ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."