തണലില്‍ സ്‌നേഹസദ്യയും പുസ്തകങ്ങളുമായി രക്തദാതാക്കള്‍
വടകര: എടച്ചേരി തണലിലെ അന്തേവാസികള്‍ക്കൊപ്പം ആടിയും പാടിയും ഒരു പകല്‍ മുഴുവന്‍ ചെലവഴിച്ചും വായിക്കാന്‍ പുസ്തകങ്ങള്‍ എത്തിച്ചും ബ്ലഡ് ഡൊണേര്‍സ് കേരള കോഴിക്കോട് വടകര പ്രവര്‍ത്തകര്‍. രക്തദാനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു മാതൃകയാവുകയാണ് ബി.ഡി.കെ. തണലില്‍ നടത്തിയ പരിപാടിയില്‍ പ്രമുഖരായ സാഹിത്യകാരന്മാര്‍, ഗായകര്‍, മിമിക്രി താരങ്ങള്‍ പങ്കെടുത്തു.
ബി.ഡി.കെ പ്രവര്‍ത്തകരും കലാകാരികളുമായ ശില്‍പ, ശ്രുതിലയ, മഞ്ജു കാവേരി എന്നിവര്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഡാന്‍സിലും പാട്ടിലും പങ്കെടുത്തു. തണലിലെ അന്തേവാസികളും തങ്ങളുടെ ദുഃഖങ്ങള്‍ മാറ്റിവച്ച് പഴയകാല ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ആലപിച്ചത് നിറകൈയടികളോടെയാണ് സദസ് സ്വീകരിച്ചത്.
ഗാനരചയിതാവ് ഇ.വി വത്സന്‍ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ പ്രവര്‍ത്തകന്‍ നിയാസില്‍ നിന്ന് കവയത്രി അജിത കൃഷ്ണ മുക്കാളി പുസ്തകം ഏറ്റുവാങ്ങി. നിധിന്‍ മുരളി അധ്യക്ഷനായി. തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജന്‍, അന്‍സാര്‍ ചേരാപുരം, ശ്രീധരന്‍ മാസ്റ്റര്‍, ബ്ലഡ് ഡൊണഴ്‌സ് കേരള കോഴിക്കോട് ജില്ലാ പ്രസിഡന്റ് സിറാജ് തവന്നൂര്‍, സെക്രട്ടറി ഫവാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇര്‍ഫാന്‍, രാഹുല്‍ കുഞ്ഞിപ്പള്ളി, ഇസ്മായില്‍ ഒഞ്ചിയം, വത്സരാജ് മണലാട്ട് സംസാരിച്ചു. സുനില്‍ കോട്ടേമ്പ്രം, ജിനീഷ് കുറ്റ്യാടി, പ്രബീഷ് കൃഷ്ണ, സബീഷ് വടകര, നിമിഷ, നിയാസ്, വിപിന്‍ ബാലന്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."