തകര്‍ന്ന് തരിപ്പണമായി അരൂര്‍-അരൂക്കുറ്റി റോഡ്; യാത്രക്കാര്‍ വലയുന്നു
അരൂര്‍: അരൂര്‍-അരൂക്കുറ്റി റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ജനങ്ങള്‍ക്ക് ദൂരിതമായി മാറി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴ മൂലം തകര്‍ന്ന റോഡില്‍ രൂപപ്പെട്ട കുഴികളില്‍ വെള്ളം നില്‍ക്കുകയും പിന്നീട് ഇത് ചെളി കുഴമ്പായി മാറിയിരിക്കുകയുമാണ്. മെറ്റലും ടാറും ചെളിയും ഇളകി കിടക്കുന്നതിനാല്‍ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ദിനം പ്രതി ഇതുവഴിയാത്ര ചെയ്യുന്ന ഇരു ചക്രവാഹന യാത്രികര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അരൂര്‍ ക്ഷേത്രം കവലയില്‍ നിന്നും കിഴക്കോട്ട് ടെലഫോണ്‍ എക്‌സ്‌ഞ്ചേിനു മുന്‍വശം, ഇല്ലത്തുപടി കവല, വട്ടക്കേരില്‍ റോഡ് തിരിയുന്ന ഭാഗം, അരൂക്കുറ്റി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുന്നത്.
ചേര്‍ത്തലയില്‍ നിന്നും പൂച്ചാക്കല്‍ അരൂക്കുറ്റി വഴി എറണാകുളത്തേക്ക് നിരവധി സ്വകാര്യ ബസ്സുകളും കെ.എസ്.ആര്‍.ടി.സി. ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും മറ്റ് ചരക്കുലോറികളും, കണ്ടൈയ്‌നര്‍ ലോറികളും ഉള്‍പ്പടെ സഞ്ചരിക്കുന്ന റോഡാണിത്. അരൂര്‍-അരൂക്കുറ്റി പാലം തുറന്നു കൊടുത്തതിനു ശേഷം കാര്യമായി അറ്റകുറ്റ പണികള്‍ നടത്താത്തതിനാലാണ് അതി ദയനീയമായ രീതയില്‍ റോഡ് തകരുവാന്‍ കാരണമായതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
ഇരുവശങ്ങളിലും ഇത്രയധികം വാഹനങ്ങള്‍ സഞ്ചരിക്കുവാന്‍ കഴിയാത്ത വിധം വീതിയില്ലാത്ത റോഡാണിത്. ഈ റോഡിന് വീതി കൂട്ടണമെന്ന് ഏറെക്കാലമായി ജനങ്ങള്‍ ആവശ്യപ്പെടുവാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇതു വരെ വീതി കൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടത്താത്തതിനാല്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വീതി തീരെ കുറവായതിനാല്‍ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ കഴിയാത്തതിനാല്‍ നിരന്തര ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്. പ്രത്യേകിച്ച് റോഡുകൂടി തകര്‍ന്ന അവസ്ഥയായതോടെ ഒരു തരത്തിലും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ജപ്പാന്‍ കുടിവെള്ളപൈപ്പ് സ്ഥാപിക്കുവാനായി റോഡിന്റെ വശങ്ങളില്‍ കുഴിയെടുത്തതോടെയാണ് റോഡ് തകരുവാനും കുഴിയെടുത്ത ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെടുവാനും തുടങ്ങിയത്. വെട്ടിപൊളിച്ചശേഷം ശരിയാംവണ്ണം കുഴിമൂടാത്തതാണ് ഇത്തരം പ്രതിസന്ധിക്ക് കാരണമായതെന്ന് പറയപ്പെടുന്നു .
അരൂര്‍-അരൂക്കുറ്റി റോഡിന്റെ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മല്‍സ്യ സംസ്‌ക്കരണ ശാലകളിലേക്ക് എത്തുന്ന കണ്ടൈയ്‌നര്‍ ലോറികള്‍ ഗതാഗതകുരുക്ക് ഉണ്ടാക്കുകയും റോഡിന്റെ കൂടുതല്‍ തകര്‍ച്ചക്ക് വഴിയൊരുക്കുന്നു. ഇക്കാരണത്താല്‍ നിരങ്ങി വാഹനങ്ങള്‍ സഞ്ചരിക്കുന്നതു മൂലം ജനങ്ങള്‍ ഏറെ വലയുന്നതിനാല്‍ റോഡ് അടിയന്തിരമായി അറ്റകുറ്റ പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായികഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."