യുവതിക്കും സഹോദരനും കൈത്താങ്ങായി ലയണ്‍സ് ക്ലബ്
വടകര: പരിതാപകരമായ അന്തരീക്ഷത്തില്‍ കഴിയുന്ന യുവതിക്കും സഹോദരനും ലയണ്‍സ് ക്ലബിന്റെ കൈത്താങ്ങ്. മഹാത്മജിയുടെ 150 ാം ജയന്തി പ്രമാണിച്ച് വടകര മിഡ് ടൗണ്‍ ലയണ്‍സ് പ്രവര്‍ത്തകരാണ് കരിമ്പനപ്പാലം കളരിയുളളതില്‍ ക്ഷേത്രം റോഡിനു സമീപം താമസിക്കുന്ന യുവതിക്ക് സ്‌നേഹ സാന്ത്വനവുമായി രംഗത്തെത്തിയത്.
ശോചനീയാവസ്ഥയിലായ വീടും പരിസരവും വൃത്തിയാക്കിയാണ് ലയണ്‍സ് അംഗങ്ങള്‍ സാന്ത്വന പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
സ്ത്രീകളടക്കമുള്ള ലയണ്‍സ് സംഘം രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തില്‍ കാല്‍നഷ്ടപ്പെട്ട യുവതി അയല്‍വാസികളുടെ സഹായത്താലാണ് കഴിഞ്ഞുപോന്നിരുന്നത്. യുവതിയുടെ ദയനീയ സ്ഥിതി മനസിലാക്കിയ ലയണ്‍സ് അംഗങ്ങള്‍ ആവശ്യമായ സഹായവുമായി രംഗത്തുവരികയായിരുന്നു.
ശുചീകരണ പ്രവര്‍ത്തനം മാത്രം പോരെന്നു മനസിലാക്കിയ ക്ലബംഗങ്ങള്‍ യുവതിക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സഹായം നല്‍കുകയായിരുന്നു. ആവശ്യമായ സഹായങ്ങള്‍ നല്‍കി യുവതിയെ സംരക്ഷിക്കാനാണ് ക്ലബ് അംഗങ്ങളഉടെ തീരുമാനം.
മിഡ്ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് നിധീഷ് മോഹന്റെയും ലയണസ് പ്രസിഡന്റ് ആശാ മണിബാബുവിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."