HOME
DETAILS
MAL
ഗെയില്‍ പ്രവൃത്തി; മഴയില്‍ കുന്നിടിച്ചിലും മണ്ണൊലിപ്പും
backup
October 08 2018 | 04:10 AM
നടുവണ്ണൂര്‍: മാസങ്ങളായി തുടങ്ങിയ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പ്രവൃത്തി കാരണം കോട്ടൂര്‍ പഞ്ചായത്തിലെ കുന്നിന് പ്രദേശങ്ങള്‍ ഇടിഞ്ഞ് ഒലിച്ചുപോകുന്നു. കോട്ടൂരിലെ ആവറാട്ട് മുക്ക്, പടിയക്കണ്ടി പ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണ് കുത്തിയൊലിച്ച് പറമ്പുകളിലേക്കും കനാലിലേക്കും വയലിലേക്കുമായി പോകുന്നത്. ആവറാട്ട് മുക്കിനടുത്ത കക്കോടന്‍ ചാലില്‍ മീത്തല്‍, ചെറിയ പുരയില്‍ മീത്തല്‍, ചാലില്‍ മീത്തല്‍ എന്നിവിടങ്ങളിലെ ചെങ്കുത്തായ കുന്നുകളും ഇടിഞ്ഞ് തുടങ്ങയിട്ടുണ്ട്.
മണ്ണുമാന്തിയന്ത്രങ്ങളുടെ അനിയന്ത്രിതമായ മണ്ണെടുപ്പാണ് കുന്നിടിയുന്നതിന് കാരണം. മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തുന്നതോടെ പ്രദേശത്തെ വീടുകള്‍ കുലുങ്ങുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."