പൊതുകിണര്‍ ഇടിഞ്ഞു
ഇടിഞ്ഞ കിണറിന്റെ സമീപത്തുകൂടെ പതിനൊന്നോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന വഴി പോകുന്നു
വെള്ളാങ്ങല്ലൂര്‍: വര്‍ഷങ്ങളോളം കുടിവെള്ളം നല്‍കിയിരുന്ന വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ താണിയത്തുകുന്ന് സെന്ററിലെ പൊതുകിണറിന്റെ കൈവരി ഇന്നലെ പെയ്ത മഴയില്‍ ഇടിഞ്ഞു.
അര നൂറ്റാണ്ട് മുമ്പ് സ്വകാര്യ വ്യക്തിയുടെ പേരില്‍ പേരില്‍ നിര്‍മ്മിച്ച നാട്ടുകാരുടെ ഉപയോഗത്തിനായി വിട്ടു കൊടുത്ത കിണറാണിത്. കിണര്‍ 20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. ഈ കിണര്‍ സമീപത്തുള്ള കിണറുകള്‍ക്കുള്ള ജലസ്രോതസ്സു കൂടിയാണ്. തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറില്‍ വെള്ളം വറ്റാതെ ലഭ്യമാകുന്നതിന് ഈ കിണറ്റില്‍ വര്‍ഷക്കാലത്ത് വെള്ളം ശേഖരിക്കപ്പെടുന്നതു മൂലമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
കിണര്‍ ഉപയോഗിക്കാതായതോടെ ധാരാളം മാലിന്യം കിണറ്റില്‍ തള്ളുന്നുണ്ട്. ഈ മാലിന്യം തൊട്ടടുത്ത കിണറുകളിലേക്ക് ഉറവയിലൂടെ എത്തി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇടിഞ്ഞ കിണറിന്റെ സമീപത്തുകൂടെ പതിനൊന്നോളം വീട്ടുകാര്‍ ഉപയോഗിക്കുന്ന വഴി പോകുന്നു. ധാരാളം ആളുകള്‍ ദിവസേന സഞ്ചരിക്കുന്ന വഴിയായതിനാല്‍ അപകടസാധ്യതയും ഉണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയില്‍ കിണര്‍ ശുചീകരിച്ച് കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."