കാണാതായ ഇന്റര്‍പോള്‍ തലവന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ചൈന; രാജിവച്ചെന്നും റിപ്പോര്‍ട്ട്
ബെയ്ജിങ്: കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ് വെയ്യെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ചൈന. ഇയാള്‍ രാജിവച്ചതായും ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചു.
ടാക്സ് വെട്ടിച്ചെന്ന കേസിലാണ് മെങ് ഹോങ് വെയ്യെ അറസ്റ്റുചെയ്തതെന്നാണ് സൂചന. അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഹോങ് വെയ് എന്ന് ബെയ്ജിങ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിനാണ് ഇദ്ദേഹത്തെ കാണാതായത്. എന്നാല്‍ അതേ ദിവസം തന്റെ ഫോണ്കാളിനു വേണ്ടി കാത്തിരിക്കണമെന്നു പറഞ്ഞ് തനിക്ക് സന്ദേശമയച്ചിരുന്നതായി മെങ്ഹോങിന്റെ ഭാര്യ പറഞ്ഞിരുന്നു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹോങ് വെയ്യെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്റര്‍പോള്‍ നീക്കിയിരുന്നു. ചൈനയിലെ ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥന് കൂടിയാണ് അറസ്റ്റ് ചെയ്യപ്പെട്ട മെങ് ഹോങ് വെയ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."