HOME
DETAILS
MAL
പൊലിസില്‍ കീഴടങ്ങി
backup
May 30 2017 | 19:05 PM
കൊടുങ്ങല്ലൂര്‍: പാര്‍ക്കിംഗ് ഫീസ് പിരിവുമായി ബന്ധപ്പെട്ട് മുഗള്‍ മാളിലെ പാര്‍ക്കിംഗ് ഫീ ബൂത്ത് തല്ലിത്തകര്‍ത്ത കേസില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പൊലിസില്‍ കീഴടങ്ങി. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ടി.ആര് ജിതിന് ഉള്‍പ്പടെ പതിനൊന്ന് പേരാണ് കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നഗരത്തിലെ മുഗള്‍ മാളില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."