യൂത്ത് കോണ്‍ഗ്രസിന്റെ ജാതിഅയിത്തം; ഗീത ഗോപി എം.എല്‍.എ പരാതി നല്കി
തൃശൂര്‍: റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഗീതാഗോപി പ്രതിഷേധ സമരമിരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി എം.എല്‍.എ. കഴിഞ്ഞദിവസമാണ് ശോചനീയാവസ്ഥയിലായ റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടിക എം.എല്‍.എ ആയ ഗീതാ ഗോപി സമരമിരുന്നത്. നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എം.എല്‍.എ സമരമിരുന്നിരുന്നത്.
എന്നാല്‍ സമരമിരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ചിരുന്നു. ഇതിനെതിരേ ജാതിഅധിക്ഷേപമാണെന്നു കാണിച്ചാണ് എം.എല്‍.എ പരാതി നല്‍കിയത്. വിഷയത്തല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും എംഎല്‍എ പരഞ്ഞു. ദലിത് എം.എല്‍.എയായ ഗീതാ ഗോപിയെ ജാതീയമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ചാണകവെള്ളം തളിച്ചതെന്ന് സി.പി.ഐ പറഞ്ഞു. എന്നാല്‍ എം.എല്‍.എയുടെ സമരനാടകമാണ് ഇതെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."