HOME
DETAILS

പാടേ തകര്‍ന്ന് പട്ടിണി മാറ്റിയിരുന്ന ക്ഷീരമേഖലയും

  
backup
October 08 2018 | 05:10 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%87-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf-%e0%b4%ae

ഇല്യാസ് പള്ളിയാല്‍

നാണ്യ വിളകളുടെ പ്രൗഢി നഷ്ടപ്പെട്ടതോടെ കര്‍ഷകന്റെ പട്ടിണി മാറ്റിയിരുന്നത് ക്ഷീര മേഖലയായിരുന്നു. എന്നാല്‍ പ്രളയം കര്‍ഷകന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു.
പശുക്കളെ വളര്‍ത്തി പട്ടിണിയില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് പ്രതീക്ഷകള്‍ അത്രയും തകര്‍ത്തെറിഞ്ഞ് കനത്ത മഴയും പിന്നാലെ പ്രളയവും എത്തുന്നത്.
168 കറവപ്പശുക്കളാണ് പ്രളയത്തില്‍ ചത്തൊടുങ്ങിയത്. ആറു കിടാരികളും 46 കന്നുകുട്ടികളും ചത്തു. 223 തൊഴുത്തുകളും തകര്‍ന്നു.
പ്രളയത്തിന് ശേഷം വയനാട്ടില്‍ പാലുല്‍പ്പാദനം കുത്തനെ കുറഞ്ഞു. പ്രതിദിനം കാല്‍ ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് അനുഭവപെട്ടത്.
പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയെ പ്രളയം സാരമായി തന്നെ ബാധിച്ചു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം പശുക്കള്‍ ചത്തതും തീറ്റപ്പുല്‍ കുറഞ്ഞതുമാണ് പാലുല്‍പ്പാദനം ഗണ്യമായി കുറയാന്‍ കാരണം.
ക്ഷീരമേഖലയില്‍ 10 കോടിയുടെ നഷ്ടമാണുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് മൂന്നാഴ്ച പാല്‍ സംഭരണം ഭാഗികമായും മൂന്ന് ദിവസം പൂര്‍ണമായും തടസപ്പെട്ടു. ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിക്കാതെയും പശുക്കള്‍ ചത്തു. പശുവിന് പുറമെ ആട്, കോഴി, പന്നി തുടങ്ങിയവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പ്രളയം കനത്ത നഷ്ടമാണ് സമ്മാനിച്ചത്.
284 ആടുകളാണ് പ്രളയത്തില്‍ ചത്ത് പൊന്തിയത്. പതിനെട്ട് ആട്ടിന്‍ കൂടുകള്‍ തകര്‍ന്നു.
ഇറച്ചിക്കോഴികളേയും മുട്ട കോഴികളേയും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന കര്‍ഷകര്‍ക്കും പ്രളയം തിരിച്ചടിയായി. 35041 കോഴികള്‍, പതിനായിരം കാട പക്ഷികള്‍, 284 താറാവുകള്‍ എന്നിവയും ചത്തു. ഫാമുകളില്‍ വെള്ളം കയറിയാണ് ഇത്രയും പക്ഷികള്‍ ചത്തത്. ഇവയ്ക്കുള്ള തീറ്റകളും നശിച്ചു.
59 എരുമകളും 143 വളര്‍ത്തുപന്നികളും ചത്തു. കര്‍ഷകര്‍ക്കുണ്ടായ കനത്ത നഷ്ടം പരിഹരിക്കാന്‍ പല രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്.
കോട്ടത്തറ, വൈത്തിരി, പൊഴുതന, പനമരം തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍ മൃഗത്തിന്റെ പകുതി വില പോലും സഹായധനമായി കിട്ടാത്ത സ്ഥിതിയാണുള്ളത്. കറവുള്ള പശുവിന് കാല്‍ലക്ഷത്തില്‍ താഴേ മാത്രമാണ് ധനസഹായം ലഭിക്കുക. ഇതാണ് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും കര്‍ഷകര്‍ ചാണകം വില്‍പ്പന നടത്താറുണ്ട്. എന്നാല്‍ ഇത്തവണ ചാണകം ഒഴുകി പോയതോടെ ആ വരുമാനവും നിലച്ചു. സൂക്ഷിച്ചുവച്ച വൈക്കോലും നശിച്ചു.
തീറ്റ പുല്ലാണ് കര്‍ഷകരുടെ നിലനില്‍പ്പ് തീരുമാനിച്ചിരുന്നത് എന്നാല്‍ തീറ്റ പുല്ല് വന്‍തോതില്‍ നശിച്ചത് കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്.

പ്രതീക്ഷ നല്‍കി 'സ്‌പോണ്‍സര്‍ എ കൗ' പദ്ധതി

ഏക വരുമാന മാര്‍ഗ്ഗമായ പശുക്കള്‍ ചത്തതോടെ പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് 'സ്‌പോണ്‍സര്‍ എ കൗ' എന്ന പദ്ധതിയിലൂടെ അഭ്യൂദയകാംക്ഷികളില്‍ നിന്ന് സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് കല്‍പ്പറ്റ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫിസ് തുടക്കം കുറിച്ചു.
പ്രളയവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച പ്രദേശങ്ങളിലെ പശുക്കള്‍ ചത്ത കര്‍ഷകരെ സഹായിക്കാനാണ് ക്ഷീര വികസന വകുപ്പ് 'ഒരു പശുവിനെ സ്‌പോണ്‍സര്‍ ചെയ്യൂ, ഒരു കുടുംബത്തെ രക്ഷിക്കു' എന്ന ആശയം മുന്നോട്ടു വച്ചത്. പദ്ധതിയുടെ ഭാഗമായി ആദ്യം ക്ഷീരവികസന വകുപ്പ് ഓഫിസിലെ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ഏഴു പശുക്കള്‍ ചത്ത മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവിന് പശുവിനെ വാങ്ങി നല്‍കി നല്ലമാതൃകയായി.
പല കര്‍ഷകര്‍ക്കും പകരം പശുവിനെ വാങ്ങാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. തകര്‍ന്ന വീട്, ഗൃഹോപകരണങ്ങള്‍, കൃഷി എന്നിവയുടെ കൂടെ കന്നുകാലികളുടെ നഷ്ടം കൂടി കര്‍ഷകര്‍ക്കു താങ്ങാന്‍ കഴിയില്ല. പശുക്കളെ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന ആവശ്യവും കര്‍ഷകരില്‍ നിന്ന് ഉയരുന്നുണ്ട്.

'മൊയ്തുവിനും കുടുബത്തിനും നഷ്ടമായത് വീടും ഉപജീവനമാര്‍ഗവും'

ഓഗസ്റ്റ് ഒന്‍പതിനുണ്ടായ ഉരുള്‍പൊട്ടലിലാണ് പൊഴുതന പഞ്ചായത്തിലെ മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവിനും ഭാര്യ നബീസക്കും തങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതായത്.
അന്‍പത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തിയായിരുന്നു ഈ കുടുംബത്തിന്റെ ഉപജീവനം. ഏഴ് പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്.
ദിവസം അന്‍പതു ലിറ്ററോളം പാല്‍ തരിയോട് ക്ഷീര സംഘത്തില്‍ ഇവര്‍ നല്‍കിയിരുന്നു. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും മകന്‍ അഷ്‌റഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപോന്നിരുന്നത്.
ഉരുള്‍പൊട്ടുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുമ്പോഴേക്കും വീടും തൊഴുത്തും ഏഴ് പശുക്കളും കണ്ണില്‍ നിന്നും മറഞ്ഞു പോയിരുന്നു. പശുക്കള്‍ എല്ലാം ചത്തു. ഏറെ കാലത്തെ അധ്വാനവും സമ്പാദ്യവും മണ്ണിടിഞ്ഞു കിടക്കുന്ന മണ്‍കൂന മാത്രമായി മാറിയതിന്റെ നടുക്കം ഇതുവരെയും ഇവര്‍ക്ക് മാറിയിട്ടില്ല. ഒരു വീടും തൊഴുത്തും കുറച്ച് പശുക്കളും ഉണ്ടായിരുന്നതിന് ഒരു സൂചന പോലും ഇവിടെ അവശേഷിച്ചില്ല.
പശുക്കളുടെ ജഡങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നുമാണ് ദിവസങ്ങള്‍ക്ക് ശേഷം കിട്ടിയത്.
ഉരുള്‍പൊട്ടിയത് പകല്‍സമയത്ത് ആയതിനാല്‍ ആളപായം ഒഴിവായി എന്ന ആശ്വാസം മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago