കര്‍ണാടക: വിമതരുടെ കാര്യത്തില്‍ ഇന്ന് തീരുമാനം; സ്പീക്കര്‍ക്കെതിരേ അവിശ്വാസത്തിന് ബി.ജെ.പി
ബംഗളൂരു: കര്‍ണാടകത്തില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ഞായറാഴ്ച തീരുമാനമുണ്ടാകും. 14 വിമത എം.എല്‍.എമാരുടെ രാജിയിലും അയോഗ്യതയിലുമാണ് സ്പീക്കര്‍ ഇന്നു തീരുമാനമെടുക്കുക. ഇന്ന് 11.30ഓടെ വിഷയത്തില്‍ സ്പീക്കര്‍ ഇടപെടുമെന്നാണ് അറിയുന്നത്. നേരത്തെ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.
അതേസമയം യെദിയൂരപ്പ മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ സ്പീക്കര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബി.ജെ.പി അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വിമത എംഎല്‍എമാര്‍ക്കു നേരെയുള്ള നടപടി ഒവിവാക്കാനാണ് സ്പീക്കര്‍ കെ.ആല് രമേശ് കുമാറിനെ പുറത്താക്കാനുള്ള ആലോചനയുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുള്ളത്. അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കമെന്ന് അറിയുന്നു.
എന്നാല്‍ അവിശ്വാസം കൊണ്ടുവന്ന് വിജയിച്ചാലും സ്പീക്കര്‍ക്ക് പതിനഞ്ച് ദിവസം പദവി തുടരാമെന്ന നിയമമുണ്ട്. ഈ ചട്ടത്തിന്റെ പഴുതില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പുതിയ നീക്കങ്ങള്‍ നടത്തിയിരിക്കും.
അതിനിടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പ് തേടും. എന്നാല്‍ വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല. വോട്ടെടുപ്പിനു ശേഷം വിമതരെ ബംഗളൂരുവിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."