HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് ജാമ്യം
backup
May 30 2017 | 20:05 PM
ഷിംല: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങിന് സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. 10 കോടി രൂപ വിലവരുന്ന അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നത്.
ഒരു ലക്ഷം രൂപയുടെ ജാമ്യമാണ് എല്ലാവര്ക്കും അനുവദിച്ചത്. മുഖ്യമന്ത്രിക്കുപുറമെ, ഐല്‍.ഐ.സി ഏജന്റ് ആനന്ദ് ചൗഹാന്, ഇയാളുടെ സഹായി ചുന്നി ലാല്‍, ജോഗീന്ദര്‍ സിങ് ഘല്ത്ത, പ്രേം രാജ്, ലവന് കുമാര്‍ റോച്ച, വി. ചന്ദ്രശേഖര്‍, രാം പ്രകാശ് ഭാട്യ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2009 മുതല്‍ 2011 വരെ കേന്ദ്ര ഉരുക്കുമന്ത്രിയായിരിക്കെയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."