ബ്യൂറോക്രസിയെ ആര്‍.എസ്.എസ് മുക്തമാക്കാനുറച്ച് അശോക് ഗെലോട്ട്; രാജസ്ഥാനില്‍ ആര്‍.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെ നീക്കും
ജയ്പൂര്‍: രാജസ്ഥാനില്‍ 'ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി' ലക്ഷ്യമിട്ട് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് വിപ്പ് നല്‍കും. ആര്‍.എസ്.എസ് പ്രവര്‍ത്തകരോ അനുഭാവിയോ ആയ ഉദ്യോഗസ്ഥരെയും കണ്ടെത്തും. ഇവരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസഹകരണം ഭരണത്തെ ബാധിച്ച സാഹചര്യത്തില്‍ അവരെ നിലക്കു നിര്‍ത്തണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നടപടി. എം.എല്‍.എമാരും പ്രദേശ് കോണ്‍ഗ്രസ് ഭാരവാഹികളും മുന്നോട്ടുവച്ച ആവശ്യം വളരെ പ്രധാനമാണെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെലോട്ട് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളിലുള്ള ശക്തമായ സ്വാധീനം കാരണം അശോക് ഗെലോട്ടിന് കാര്യക്ഷമമായ ഭരണം നടത്താന്‍ പലപ്പോഴും തടസമായിരുന്നു. ഇതോടെയാണ് മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആര്‍.എസ്.എസ് അംഗങ്ങളായ പല ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റണമെന്ന് കോണ്‍ഗ്രസും പാര്‍ട്ടി മന്ത്രിമാരും ആവശ്യപ്പെട്ടത്. നേരത്തെ പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടതോടെ ഈയാവശ്യത്തിന് ശക്തി കൂടി. ഇതോടെയാണ് ബ്യൂറോക്രസിയിലെ ആര്‍.എസ്.എസ് സ്വാധീനം ഇല്ലാതാക്കാന്‍ അശോക് ഗെലോട്ട് തീരുമാനിച്ചത്.
Rajasthan to shunt babus with 'Sangh affinity'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."