HOME
DETAILS

രണ്ടുവയസായപ്പോള്‍ പോളിയോ ബാധിച്ച് ശരീരം തളര്‍ന്നു; വീല്‍ചെയറില്‍ സഞ്ചരിച്ച് പൊതുജീവിതം, ഉറച്ച മതേതരവാദി; അഴിമതിവിരുദ്ധനും ആദര്‍ശവാദിയുമായ ജയ്പാല്‍ റെഡ്ഡിയെ പരിചയപ്പെടാം

  
backup
July 28 2019 | 05:07 AM

who-is-jaipal-reddy-28-07-2019

 

ന്യൂഡല്‍ഹി: രണ്ടുവയസായപ്പോള്‍ പോളിയോ ബാധിച്ച് അരക്കെട്ടിന് താഴെ ഏറെക്കുറേ തളര്‍ന്നു. ശാരീരിക അവശതകളെ അതിജീവിച്ച് ഉസ്മാനിയാ സര്‍വകലാശാലയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ വീല്‍ചെയറും സ്ട്രക്ചറും ഉപയോഗിച്ച് പൊതുജീവിതം തുടങ്ങി. പൊതുരംഗത്ത് സജീവമായെങ്കിലും ആദര്‍ശത്തിന് ഒരുകുറവും വന്നില്ല. അടിയന്തരാവസ്ഥയോട് വിയോജിച്ച് ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നു. ബി.ജെ.പി ആദ്യമായി കേന്ദ്രഭരണം കൈയാളിയപ്പോള്‍ കോണ്‍ഗ്രസ് വക്താവായി പാര്‍ട്ടിയുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചു. പിന്നീട് മരണം വരെ കോണ്‍ഗ്രസുകാരന്‍... ഇന്ന് പുലര്‍ച്ചെ അന്തരിച്ച എസ്. ജയ്പാല്‍ റെഡ്ഡിയെന്ന കോണ്‍ഗ്രസ് നേതാവ് ആരാരും അത്ര അറിയപ്പെടാത്ത അനുഭവങ്ങളിലൂടെ കടന്നുവന്നയാളാണ്.

 

ന്യുമോണിയ ബാധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്ന എസ്.ജയ്പാല്‍ റെഡ്ഡി (77) ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച എസ്. ജയ്പാല്‍ റെഡ്ഡി ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയത്തിലെത്തിയത്. നാലുതവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാര്‍ലമെന്റിലും കോണ്‍ഗ്രസിന്റെ ശബ്ദമായി. അഞ്ചുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗവുമായും പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ ദേശീയ വക്താവുമായി. അടല്‍ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ജയ്പാല്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ വക്താവ്.

 

അടിമുടി കോണ്‍ഗ്രസുകാരനായി അറിയപ്പെടുന്ന ജയ്പാല്‍ പക്ഷേ, ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ടിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് അടിയന്തരാവസ്ഥാവിരുദ്ധ മൂവ്‌മെന്റിന്റെ ഭാഗമായി. 1980ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. ജനത പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളായി ഉയര്‍ന്ന റെഡ്ഡി 1991ല്‍ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവുമായി. 21 വര്‍ഷത്തെ ഇടവേളക്ക് ശേഷം 1998ല്‍ കോണ്‍ഗ്രസ് തറവാട്ടില്‍ തിരിച്ചെത്തി. പാര്‍ട്ടി ഉന്നതപദവികള്‍ തന്നെ നല്‍കി ജയ്പാലിനെ സ്വീകരിച്ചു. പില്‍ക്കാലത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായും പാര്‍ട്ടിയുടെ ശക്തനായ വക്താവുമായി. മരണംവരെ കോണ്‍ഗ്രസുകാരനായി നിലകൊണ്ടു.

 

മതേതരത്വത്തിലും കോണ്‍ഗ്രസിന്റെ നയത്തിലും വെള്ളംചേര്‍ക്കാതിരുന്ന ജയ്പാല്‍ റെഡ്ഡി, മന്‍മോഹന്‍ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്ന കാലത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് 7,000 കോടി രൂപ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായി. കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തീരുമാനം പുനഃപരിശോധിക്കാന്‍ ജയ്പാല്‍ റെഡ്ഡി തയ്യാറായിരുന്നില്ല. എന്നാല്‍, അതിന് അദ്ദേഹം വലിയവിലയും നല്‍കി. അടുത്ത പുനഃസംഘടനയില്‍ അഴിമതിവിരുദ്ധനായ റെഡ്ഡിയെ ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറ്റുകയായിരുന്നു കോണ്‍ഗ്രസ്. വകുപ്പുമാറ്റം വിവാദമാവുകയും ബി.ജെ.പിയും എ.എ.പിയും ഇക്കാര്യം ഉയര്‍ത്തുകയും ചെയ്‌തെങ്കിലും പാര്‍ട്ടിക്കൊപ്പം നിലകൊള്ളുകയായിരുന്നു റെഡ്ഡി ചെയ്തത്. രാജ്യത്തെ മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായി അറിയപ്പെടുന്നയാളാണ് റെഡ്ഡി. 1998ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും റെഡ്ഡിയെ തേടിയെത്തി.

 

who is jaipal reddy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago