അമ്പലപ്പുഴ- തിരുവല്ല റോഡ് 56 കോടിരൂപ ചെലവില്‍ പുനര്‍നിര്‍മിക്കും: മന്ത്രി ജി സുധാകരന്‍
അമ്പലപ്പുഴ: ത്രിവര്‍ണപതാകയെ ബഹുമാനിക്കാത്ത ഗതാഗത സംവിധാനമാണ് കേരളത്തിലുളളതെന്ന് മന്ത്രി ജി സുധാകരന്‍. ദേശീയപാതയില്‍ ഡ്രൈവര്‍മാരുടെ മുഷ്‌ക്കാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള റോഡു സുരക്ഷാസമിതി പൊതുഗതാഗതത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ അമ്പലപ്പുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റോഡു ഗതാഗതം ഇത്രയേറെ തകരാറിലായ നാട് വേറെ കാണില്ല. സാമാന്യ ബോധത്തിന് നിരക്കാത്ത സംസ്‌ക്കാരമാണ് കേരളത്തിലുളളത്. ഒന്നരവര്‍ഷം കാലാവധി കൂടിയുളള റോഡാണ് ഇത്രയെറെ തകര്‍ന്നു കിടക്കുന്നത്. അനുവദിച്ച 80 കോടിയില്‍ 40 കോടിരൂപ പോലും റോഡുനിര്‍മാണത്തിനായി ചെലവഴിച്ചിട്ടില്ല.
ദേശീയപാതയുടെ ഇരുവശത്തും ഒരു ശതമാനം വ്യക്തികള്‍ തടികളും മറ്റുംവച്ച് കൈയടക്കിയിരിക്കുകയാണ്. ഇതിനെതിരെ പൊലിസും പഞ്ചായത്തും ഒരു നടപടിയുമെടുത്തിട്ടില്ല.
ഒരുമാസത്തിനുളളില്‍ ഇവ എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 23 കി മീറ്ററുളള അമ്പലപ്പുഴ- തിരുവല്ല റോഡ് 56 കോടിരൂപ ചെലവില്‍ പുനര്‍നിര്‍മ്മിക്കും. നവംബര്‍ 15ന് മുന്‍പ് ടാറിങ് ഒഴികെയുളള ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രിപറഞ്ഞു.
ഗതാഗത നിയമം ലംഘിക്കുന്ന ഏത് ഉന്നതന്റെയും ലൈറ്റും ബോര്‍ഡും ഊരിവെപ്പിച്ചിട്ടേ താന്‍ പോകൂ എന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗതാഗത കമ്മീഷന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. നിയമം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്യുന്നത്.
ജീവന്‍ രക്ഷിക്കുന്നതിന്റെ ഭാഗമായത് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നതരാണ് ഗതാഗത ലംഘനം ഏറ്റവും കൂടുതല്‍ നടത്തുന്നത്. നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ വാഹനാപകട മരണനിരക്കു കുറക്കാന്‍ കഴിയുമെന്നും തച്ചങ്കരി പറഞ്ഞു. കേരളറോഡ് സുരക്ഷാകര്‍മസമിതി പ്രസിഡന്റ് ബി സുജാതന്‍ അധ്യക്ഷനായിരുന്നു.
പൊതുഗതാഗതത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ആര്‍.ടി.ഒ എബിജോണ്‍ വിഷയാവതരണം നടത്തി. സമിതി നിയമോപദേഷ്ടാവ് അഡ്. പ്രദീപ് കൂട്ടാല മോഡറേറ്ററായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം എ.ആര്‍ കണ്ണന്‍,. ജി മുകുന്ദന്‍പിളള ,കൊട്ടാരം ഉണ്ണികൃഷ്ണന്‍, ബേബി പാറക്കാടന്‍, ഇ ഖാലിദ് കമാല്‍ എം മാക്കിയില്‍, എ.എന്‍ പുരം ശിവകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."