അനധികൃത ബാറുകള്‍ വച്ചു പൊറുപ്പിക്കാനാവില്ല: പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ
വണ്ടൂര്‍: അനധികൃത ബാര്‍ ഹോട്ടലുകള്‍ സമൂഹത്തില്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ നികത്താനാവാത്തതാണെന്നും അവ വച്ചുപൊറുപ്പിക്കാനാവില്ലന്നും പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. വണ്ടൂര്‍ പുളിക്കലില്‍ ആരംഭിച്ചിട്ടുള്ള ബാര്‍ ഹോട്ടലിനെതിരെ വണ്ടൂര്‍ പഞ്ചായത്ത് മുസ്‌ലിംയൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന സമരസംഗമം മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്‌ലീഗ് പ്രസിഡന്റ് സി.ടി ചെറി അധ്യക്ഷനായി.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി, വി.എ.കെ തങ്ങള്‍, കെ. ഫസല്‍ഹഖ് മാസ്റ്റര്‍, ഷൈജല്‍ എടപ്പറ്റ, ടി.പി അസ്‌കര്‍, ശരീഫ് തുറക്കല്‍, നിസാജ് എടപ്പറ്റ, റിയാസ് പുല്‍പറ്റ, എം.കെ നാസര്‍, ഖാലിദ് എമങ്ങാട്, നൗഷാദ് കൂരാട്, മാനു എമങ്ങാട്, അഡ്വക്കറ്റ് വി.ഷബീബ് റഹ്മാന്‍, എ.പി നഹനൂദ്, നവാസ് കറുത്തേടത്ത്, വാഹിദ് കളത്തിങ്ങള്‍, മുജീബ് വാണിയമ്പലം, സിറാജ് വെള്ളാമ്പ്രം, പി.കെ റാഫി, കെ.പി ഫൈസല്‍, ജിഷാദ് കോക്കാടന്‍, കബീര്‍ എം.കെ, ശരീഫ് കുറ്റിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."