HOME
DETAILS

ഇമാമിനെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ചു; പിടിക്കപ്പെടുമെന്നായപ്പോള്‍ മകന്റെ മൃതദേഹമാണെന്ന്; അവസാനം സംഭവത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

  
backup
July 28 2019 | 09:07 AM

imam-murder-case-in-bahrain-death-penalty-implied-28-07-2019


മനാമ: ബഹ്‌റൈനില്‍ ഇമാമിനെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മുഖ്യപ്രതിയുടെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ നടുക്കിയ മുഹറഖിലെ ബിന്‍ ഷിദ്ദ മസ്ജിദ് ഇമാം ശൈഖ് അബ്ദുല്‍ ജലീല്‍ ഹമൂദിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ പള്ളിയിലെ ജോലിക്കാരനും (മുഅദ്ദിന്‍) ബംഗ്ലാദേശ് സ്വദേശിയുമായ മുഈസി (40)ന്റെ വധശിക്ഷയാണ് ശനിയാഴ്ച നടപ്പാക്കിയത്. മറ്റൊരു സംഭവത്തില്‍ പൊലിസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയതായി അറ്റോണി ജനറല്‍ കൗണ്‍സിലര്‍ ഡോ. അഹ്മദ് അല്‍ ഹമ്മദിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിന് മുഹറഖ് പ്രവിശ്യയിലാണ് രാജ്യത്തെ നടുക്കിയ ഇമാമിന്റെ ദാരുണ കൊലപാതകം നടന്നത്. ഇവിടെ ഇബ്‌നുശദ്ദ മസ്ജിദിലെ ഇമാമായിരുന്ന അബ്ദുല്‍ ജലീല്‍ ഹമുദിനെയാണ് ഇതേ മസ്ജിദില്‍ ജോലിചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി മുഈസ് വെട്ടിക്കൊലപ്പെടുത്തിയത്.

പള്ളിയുടെ അച്ചടക്കങ്ങള്‍ക്ക് വിരുദ്ധമായുള്ള മുഈസിന്റെയും സംഘത്തിന്റെയും പ്രവൃത്തികള്‍ ഇമാം പലതവണ വിലക്കിയിരുന്നു. ഇതിനിടെ വിഷയം ഔഖാഫിലെത്തുകയും മുഈസിനെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതാണ് ഇമാമിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയുടെ മൊഴി അനുസരിച്ച്, ഇമാം റൂമില്‍ കിടന്നുറങ്ങുമ്പോള്‍ ആദ്യം തലക്കടിച്ച് ബോധം കെടുത്തുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലിട്ട് മറ്റൊരാളുടെ സഹായത്തോടെ അകലെയുള്ള സ്ട്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനിടെ സ്ട്രാപ്പ് യാര്‍ഡിനു സമീപം സംശയകരമായി നില്‍ക്കുന്ന പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു ദൃക്‌സാക്ഷിയുടെ മൊഴിയാണ് ഈ കൊടും ക്രൂരതയുടെ ചുരുളയിച്ചത്. പിടിക്കപ്പെടുമെന്നായപ്പോള്‍ മരിച്ച തന്റെ മകന്റെ ജഡമാണ് ഉപേക്ഷിച്ചതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു.


മാസങ്ങള്‍ നീണ്ട വിചാരണാ നടപടികള്‍ക്കു ശേഷമാണ് ബഹ്‌റൈന്‍ ഉന്നത ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ച് ഉത്തരവായത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, മൃതദേഹം പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഉപേക്ഷിക്കാന്‍ സഹായിച്ച കൂട്ടുപ്രതിക്ക് ഒരു വര്‍ഷത്തെ കഠിനതടവും വിധിച്ചിരുന്നു. ഇതിനിടെ വധശിക്ഷയില്‍ ഇളവു തേടി മുഖ്യപ്രതി ഉന്നത നീതിപീഠത്തെ സമീപിച്ചിരുന്നു. ഇതു തള്ളിയതോടെയാണ് പ്രതിക്ക് വധശിക്ഷ ഉറപ്പായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തൻ ടാറ്റയുടെ സ്വത്തിന്റെ വിഹിതം വളർത്തുനായ ടിറ്റോയ്ക്കും

National
  •  2 months ago
No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago