കന്നുകാലി കശാപ്പ് നിരോധനം; പൊള്ളാച്ചിയില്‍ പ്രതിഷേധമിരമ്പി
മീനാക്ഷിപുരം: കശാപ്പ് നിരോധനം പൊള്ളാച്ചിയില്‍ പ്രതിഷേധമിരമ്പി. കന്നുകാലി വ്യാപാരികളുടെയും ക്ഷീരകര്‍ഷകരുടെയും സംഗമത്തിലാണ് നൂറുകണക്കിന് വ്യാപാരികളും ക്ഷീരകര്‍ഷകരും റോഡിലിറങ്ങി പ്രതിഷേധിച്ചത്. മനുഷ്യന്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നതരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറിയത് ജനദ്രോഹമാണെന്ന് തമിഴ്‌നാട് മുന്‍മന്ത്രി പൊങ്കലൂര്‍ പഴനി സ്വാമി പറഞ്ഞു.
പ്രായമായതും, കറവ വറ്റിയതുമായ കന്നുകാലികളെ വില്‍പന നടത്തുബോഴാണ് ക്ഷീരകര്‍ഷകര്‍ക്ക് പുതീയ കന്നുകാലികളെ വാങ്ങുവാന്‍ സാധിക്കുകയും ഉപജീവനം നിലനിര്‍ത്തുവാനും സാധിക്കുന്നത്. എന്നാല്‍ തലിരിഞ്ഞ പ്രമേയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണ കര്‍ഷകന്റെ ഉപജീവനമാര്‍ഗത്തിലാണ് കടന്നുപിടിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഡി.എം.കെ ,എം.ഡി.എം.കെ, എം.എന്‍.എം.കെ രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പെടെ ഇരുപതിലധികം സംഘടനകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായത്. കന്നുകാലി വ്യാപാരി-തൊഴിലാളി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭപരിപാടികള്‍ നടത്തിയത്. പൊള്ളാച്ചി മാര്‍ക്കറ്റിനു മുന്നില്‍ നാല്‍പതിലധികം കന്നുകാലികളെ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടാണ് സമരം ആരംഭിച്ചത്.
രാവിലെ പത്തു മണിക്ക് ആരംഭിച്ച് സമരം വൈകുന്നേരം ആറു മണി വരെ നീണ്ടുനിന്നു. തുടര്‍ന്ന് പൊതുയോഗം രാത്രി പത്തു മണി വരെയുണ്ടായി.
കന്നുകാലി വ്യാപാരി - തൊഴിലാളി സംഘം സംസ്ഥാന പ്രസിഡന്റ് കാളിയരസ് അധ്യക്ഷനായി. സെക്രട്ടറി തെന്‍ട്രല്‍ ശെല്‍വരാജ്, തമിഴ് കണ്ണന്‍, രാമകൃഷ്ണന്‍, തെല്ലമുത്തു, ശ്രീനിവാസന്‍, മഹാലിംഗം, അന്‍സാര്‍, ഗോപാല്‍, ശിവസ്വാമി, കാളിമുത്തു, വസന്ദകുമാര്‍, കുപ്പുസ്വാമി സംസാരിച്ചു.
പാലക്കാട്, കുഴല്‍മന്ദം, കൊല്ലങ്കോട്, തത്തമംഗലം, കുളപ്പുള്ളി പ്രദേശങ്ങളില്‍നിന്ന് നൂറിലധികം കന്നുകാലി വ്യാപാരികളും സമരത്തില്‍ പങ്കാളികളായി.
സ്ത്രീകള്‍ ഉള്‍പെടെ കന്നുകാലി ചന്തയില്‍നിന്ന് പ്രകടനമായാണ് സമരസ്ഥലത്തേക്ക് എത്തിയത് ഒരുമണിക്കൂറിലധികം ഗതാഗതകുരുക്കിനു വഴിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."