HOME
DETAILS

ജില്ലയില്‍ മിക്ക വിവാഹബ്യൂറോകള്‍ക്കും ലൈസന്‍സില്ല

  
backup
October 08 2018 | 05:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%ac%e0%b5%8d

തിരൂര്‍: അനുയോജ്യരായ വധൂവരന്‍മാരെ കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹതല്‍പരരായ യുവതീ യുവാക്കളുടെ രക്ഷിതാക്കളില്‍നിന്ന് ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഒട്ടുമിക്ക വിവാഹ ബ്യൂറോകള്‍ക്കും ലേബര്‍ ഓഫിസില്‍നിന്നുള്ള ലൈസന്‍സില്ല. സ്ഥാപനം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പോലും രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് വാങ്ങാതെയാണ് പ്രവര്‍ത്തിക്കുന്നത്.
എന്നിട്ടും ഇത്തരത്തിലുള്ള അനധികൃത മാട്രിമോണിയല്‍ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ല. വിവാഹന്വേഷകരായവരില്‍നിന്നും അവരുടെ രക്ഷിതാക്കളില്‍നിന്നും ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന വിവാഹ ബ്യൂറോകള്‍ ഉറപ്പുവരുത്തേണ്ട സുതാര്യത പോലും പലപ്പോഴും പല സ്ഥാപനങ്ങളും പാലിക്കുന്നില്ല. പലതും പണം പിടുങ്ങാനുള്ള തട്ടിപ്പ് കേന്ദ്രങ്ങളാണെന്നാണ് ആരോപണം.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്. വ്യാജമാട്രിമോണിയല്‍ മേഖലയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയ്ക്ക് തന്നെ മര്‍ദനമേറ്റ സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. ഈയൊരു സാഹചര്യത്തില്‍ വ്യാജ ഏജന്റുമാര്‍ക്കെതിരേയും വിവാഹ ബ്യൂറോകള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണിവര്‍. വിവാഹ ബ്യൂറോകളുടെ ഇടപാടുകള്‍ മിക്കപ്പോഴും ഓണ്‍ലൈനിലും തപാല്‍ മുഖേനയുമായതിനാല്‍ സാമ്പത്തിക തട്ടിപ്പിന് സാധ്യതയേറെയാണ്.
ബ്യൂറോകളുടെ വെബ്‌സൈറ്റും പത്രപരസ്യങ്ങളും കണ്ട് ഫോണ്‍ മുഖേനയും നേരിട്ടും ബന്ധപ്പെടുന്നവരെ മോഹനവാദ്ഗാനങ്ങള്‍ നല്‍കി ആകൃഷ്ടരാക്കി ഫീസ് ഈടാക്കുകയാണ് പതിവ്. മറ്റ് ബ്യൂറോകളുടെ വെബ്‌സൈറ്റുകളിലും പത്രപരസ്യങ്ങളിലും കാണുന്ന യുവതീ യുവാക്കളുടെ ഫോട്ടോകളും വിവരങ്ങളും തപാല്‍ മുഖേന അയച്ചുകൊടുത്ത് കബളിപ്പിക്കുന്നവരുമുണ്ട്. സാമ്പത്തിക തട്ടിപ്പിനിരയാകുന്നവര്‍ മാനഹാനിയോര്‍ത്ത് സംഭവം പുറത്തുപറയാത്തതിനാലും പൊലിസില്‍ പരാതി നല്‍കാത്തതിനാലും പല സംഭവങ്ങളും പുറംലോകമറിയാതെ പോകുകയാണ്.

'വ്യാജ ബ്യൂറോകള്‍: നടപടിയെടുക്കണം'

തിരൂര്‍: അനധികൃത വിവാഹ ബ്യൂറോകള്‍ക്കെതിരേ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
ഇതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി കെ.എം രവീന്ദ്രന്‍ അടക്കമുള്ള നേതാക്കളെ മഞ്ചേരി ഓര്‍ക്കിഡ് മാട്രിമോണി ഉടമ കെ. സമീര്‍ അസോസിയേഷന്‍ യോഗത്തിനിടെ മര്‍ദ്ദിച്ചെന്നും ഇവര്‍ പറഞ്ഞു. പത്രങ്ങളില്‍ പരസ്യം നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന ജില്ലയിലെ വ്യാജ മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍ക്കെതിരേ അസോസിയേഷന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം രവീന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രന്‍, മറ്റ് ഭാരവാഹികളായ ജോണ്‍സണ്‍ കുടിയാന്‍മല, കമല ആര്‍. പണിക്കര്‍, ഒ.കെ വത്സല, ഷൈജ സുരേഷ്, പി.വി വാസു, കെ. ബിന്ദു എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  9 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago