അടികിട്ടിയ എല്‍ദോയും പ്രതി; മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരേ കേസ്
കൊച്ചി: എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ക്കെതിരേ കേസ്. സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ പത്തു പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അനുമതിയില്ലാതെ മാര്‍ച്ച് നടത്തി, മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കി എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമാണ്. വൈപ്പിന്‍ ഗവ. കോളജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കല്‍ സി.ഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.പി.ഐ മാര്‍ച്ച് നടത്തിയത്.
ഇതിനെതിരേ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ജില്ലാ സെക്രട്ടറി പി.രാജു അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എക്ക് ലാത്തച്ചാര്ജില് കൈയ്ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."