മയക്കുഗുളികകളുമായി യുവാവ് പിടിയില്‍
കോട്ടക്കല്‍: വിദ്യാലയങ്ങളും പ്രൊഫഷനല്‍ കോളജുകളും കേന്ദ്രീകരിച്ച് മയക്കുഗുളികകള്‍ വിതരണം ചെയ്തുവന്ന യുവാവിനെ കോട്ടക്കല്‍ എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടി.
ആനക്കയം സ്വദേശി അറക്കല്‍ അബ്ദുല്കബീറാ(33)ണ് പിടിയിലായത്. മലപ്പുറം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. സലീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഒരു മാസത്തോളമായി പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ മയക്കുഗുളികകളുമായി കോട്ടക്കലിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. മയക്കുഗുളികകളുടെ ഇനത്തില്‍പ്പെട്ട ഇരുനൂറോളം ഗുളികകള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തു.
തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് വലിയ അളവില്‍ ഇത്തരം ഗുളികകള്‍ വാങ്ങുന്നുത്. പെട്ടന്ന് ആവശ്യം വരുന്ന സമയങ്ങളില്‍ ആശുപത്രിയില്‍നിന്നു ഒ.പി ടിക്കറ്റ് എടുത്ത് അതില്‍ സ്വന്തമായി ഗുളികകളുടെ പേരും ഡോക്ടറുടെ വ്യാജ ഒപ്പും ഇട്ടാണ് മെഡിക്കല്‍ ഷോപ്പില്‍നിന്നു ഇത്തരം ഗുളികകള്‍ സംഘടിപ്പിക്കുന്നത്. ഷോപ്പില്‍ ഒരു ഗുളികക്ക് നാലു രൂപ നിരക്കില്‍ വാങ്ങി 100 മുതല്‍ 200 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. കഴിച്ചാല്‍ ഗന്ധം ഉണ്ടാകില്ല എന്നതും നല്ല ലഹരി ലഭിക്കും എന്നതുമാണ് ഇത് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.
ജില്ലയില്‍ ഇത്തരത്തില്‍ ഗുളികകള്‍ വിതരണം ചെയ്യുന്ന ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നീരിക്ഷിച്ചുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്കറിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ എസ്.ഐറിയാസ് ചാക്കീരി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, സത്യനാഥന് മനാട്ട്, ഉണ്ണികൃഷ്ണന് മാരാത്ത്, ശശി കണ്ടറക്കാട്, മുഹമ്മദ് സലിം, എന്നിവരെ കൂടാതെ എ.എസ്.ഐ ഹരിദാസന്, എസ്.സി.പി.ഒ സജി അലക്സാണ്ടര്‍, സി.പി.ഒസുജിത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."