ബ്രൂവറിയില്‍ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലേക്ക്
തിരുനന്തപുരം: ബ്രൂവറി, ഡിസ്റ്റലിറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നടത്തിയ അഴിമതി അന്വേഷിക്കണമെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബര്‍ 11ന് കണ്ണൂരും കാസര്‍ഗോഡുമൊഴികെ കേരളത്തിലെ എല്ലാ നിമയസഭാ നിയോജക മണ്ഡലത്തിലും യു.ഡി.എഫ് ധര്‍ണ്ണ നടത്തും. കണ്ണൂരില്‍ പത്തിനും കാസര്‍കോഡ് പന്ത്രണ്ടിനുമായിരിക്കും ധര്‍ണ. യു.എഡി.എഫ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
23ന് എല്ലാ ജില്ലാകളക്ട്രേറ്റിലും സെക്രട്ടറിയേറ്റിയിലും കൂട്ട ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബ്രൂവറിയും ഡിസ്റ്റലിറിയും അനുവദിച്ചതിന്റെ അഴിമതി കഥകള്‍ മാധ്യമങ്ങളിലൂടെ ദിവസവും പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഴിമതി അനേവേഷിക്കാത്തത് ഭയം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."