HOME
DETAILS
MAL
ഹിസ്ബെ ഇസ്ലാമി നേതാവ് പാകിസ്താനില്‍ കൊല്ലപ്പെട്ടു
backup
May 31 2017 | 00:05 AM
പെഷാവര്‍: അഫ്ഗാനിസ്ഥാനിലെ ഹിസ്ബെ ഇസ്ലാമി ഗ്രൂപ്പിന്റെ മുതിര്‍ന്ന അംഗം വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷാവറില്‍ കൊല്ലപ്പെട്ടു. ഗുല്‍ബുദ്ദീന്‍ ഹെക്മത്യാറിന്റെ സംഘടനയാണ് ഹിസ്ബെ ഇസ്ലാമി. സംഘടനയുടെ മുന്‍ വക്താവായിരുന്ന ഹാജി ഫയേദ് ആണ് കൊല്ലപ്പെട്ടത്. പെഷാവറിലെ തജാബദ് ഗ്രാമത്തിലെ പള്ളിക്കടുത്താണ് ഇദ്ദേഹം താമസിക്കുന്നത്. ഇവിടെ വച്ച് തോക്കുധാരി വെടിവയ്ക്കുകയായിരുന്നു.
പ്രഭാത നിസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് ആക്രമണമെന്നും ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിവച്ചതെന്നും പൊലിസ് വക്താവ് പറഞ്ഞു. കുന്ദുസില്‍ ജനിച്ച അദ്ദേഹം പതിറ്റാണ്ടുകളായി പെഷാവറിലായിരുന്നു താമസം. ഹെക്മത്യാറുടെ അടുത്ത അനുയായിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."