എം.എല്‍.എക്കെതിരായ പ്രതിഷേധം:ജാതി അധിക്ഷേപത്തിന് കേസ്
അന്തിക്കാട്(തൃശൂര്‍): നാട്ടിക എം.എല്‍.എ.ഗീത ഗോപിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചാണകവെള്ളം തളിക്കല്‍ പ്രതിഷേധത്തില്‍ ജാതീയമായി അധിക്ഷേപിച്ചതായി കാണിച്ച് ഗീത ഗോപി എം.എല്‍.എ ചേര്‍പ്പ് പൊലിസിനും സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്കി.നിയമ മന്ത്രിയുമായി ആലോചിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എം.എല്‍.എ.അറിയിച്ചു. കഴിഞ്ഞ ദിവസം തൃപ്രയാര്‍-ചേര്‍പ്പ് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഗീത ഗോപി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍പ്പ് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതെല്ലാം എം.എല്‍.എയുടെ നാടകമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എ.ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതായും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും ചേര്‍പ്പ് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."