ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ നിലപാടല്ല സുപ്രിം കോടതി വിധിയിലേക്കെത്തിച്ചത്- മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടല്ല സുപ്രിം കോടതി വിധിയിലേക്കെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ സാമൂഹിക ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാന്‍. മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വരാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദം ഹൈക്കോടതിയിലെ കേസില്‍ ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ മതേതര ഐക്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മതേതരത്വമാണ് കേരളത്തിന്റെ ശക്തിയെന്ും അദ്ദേഹം പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണ് നാട് മുന്നേറിയതെന്ന്് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്ത്രീ ജീവിതത്തിലും നവോത്ഥാന പ്രസ്ഥാനം മാറ്റമുണ്ടാക്കി. സ്ത്രീകളെ അരങ്ങിലെത്തിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വൈക്കം സത്യഗ്രഹം രാജ്യത്തിന് തന്നെ മാതൃതയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."