HOME
DETAILS
MAL
ഭൂമിക്ക് സമാനമായ സൂപ്പര്‍ എര്‍ത്ത് ഗ്രഹത്തെ കണ്ടെത്തി
backup
May 31 2017 | 00:05 AM
ലണ്ടന്‍: ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. ദ്രവരൂപത്തിലുള്ള വെള്ളം ഇവിടെ ഉണ്ടാകാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഭൂമിയില്‍ നിന്ന് 21 പ്രകാശവര്‍ഷം അകലെയാണ് സൂപ്പര്‍ എര്‍ത്ത് എന്നപേരില്‍ അറിയപ്പെടുന്ന ഗ്രഹം സ്ഥിതിചെയ്യുന്നത്. റേഡിയല്‍ വെലോസിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്.
കാനറി ദ്വീപിലെ ഇന്സ്റ്റിട്ട്യൂട്ടോ ഡെ ആസ്ട്രോഫിസിക്ക ഡെ കനാറിയസ് (ഐ.എ.സി)യിലെ ശാസ്ത്രജ്ഞരാണ് പുതിയ ഗ്രഹം കണ്ടെത്തിയത്. ജി.ജെ 625 എന്ന (ഗിലീസെ 625) നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. പാറക്കൂട്ടങ്ങളാണ് ഗ്രഹത്തിലുള്ളതെന്ന് കണ്ടെത്തിയെങ്കിലും വെള്ളത്തിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നക്ഷത്രത്തെ ചുറ്റാന്‍ 14 ദിവസമാണ് ഗ്രഹം എടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."